Fare Hiked | യാത്രക്കാർക്ക് തിരിച്ചടി; കേരള-ബെംഗ്ളുറു അന്തർസംസ്ഥാന പാതയിലെ സ്വകാര്യ ബസ് നിരക്ക് വർധിപ്പിച്ചു
Nov 14, 2022, 10:15 IST
തിരുവനന്തപുരം: (www.kvartha.com) ബസുടമകൾ ടികറ്റ് നിരക്ക് വർധിപ്പിച്ചത് കേരളത്തിൽ നിന്ന് ബെംഗ്ളൂറിലേക്കുള്ള യാത്രക്കാർക്ക് തിരിച്ചടിയായി. വിവിധ തരം ബസുകൾക്ക് 150 മുതൽ 250 രൂപ വരെയാണ് വർധിപ്പിച്ചതെന്ന് ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ് റിപോർട് ചെയ്തു. അന്തർസംസ്ഥാന റൂടുകളിൽ ജനപ്രിയമായ എറണാകുളത്ത് നിന്ന് ബെംഗ്ളൂറിലേക്കുള്ള എസി സ്ലീപർ നിരക്ക് 1,350 രൂപയിൽ നിന്ന് 1,500 രൂപയായി.
നവംബർ ഒന്ന് മുതൽ സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ അന്തർ സംസ്ഥാന ബസുകൾക്കും കേരള സർകാർ വാഹന നികുതി ഏർപെടുത്തിയതാണ് തിരിച്ചടിയായത്. ഈ റൂടിൽ സർവീസ് നടത്തുന്ന അന്തർ സംസ്ഥാന ബസുകളിൽ ഭൂരിഭാഗവും രജിസ്റ്റർ ചെയ്തിരിക്കുന്നത് കേരളത്തേക്കാൾ കുറഞ്ഞ നികുതി നിരക്കുള്ള സംസ്ഥാനങ്ങളിലാണ്.
നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം ഒരു സീറ്റിന് 4000 രൂപ വീതം ത്രൈമാസ നികുതിയായി ബസുടമ അടയ്‌ക്കേണ്ടതുണ്ട്. 36 സീറ്റുകളുള്ള ഒരു ബസിന് ഏകദേശം 1.44 ലക്ഷം രൂപഇങ്ങനെ അടയ്‌ക്കേണ്ടി വരുമെന്ന് ഗ്രീൻലൈൻ ട്രാവൽസ് ഉടമയും ഇന്റർസ്റ്റേറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് കർണാടക (IBOAK) പ്രസിഡന്റുമായ കെ ആർ സച്ചിദാനന്ദ പറഞ്ഞു. അതേസമയം സംസ്ഥാന നികുതി അടയ്ക്കാത്ത അന്തർസംസ്ഥാന ബസുകൾക്കെതിരെ മോടോർ വാഹന വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്.
പുതിയ നിരക്കുകൾ ഇങ്ങനെ
(ബസ് തരം - കൊച്ചി നിരക്ക് - മലബാർ നിരക്ക്)
നോൺ എസി സീറ്റർ - 1050 - 850
നോൺ ഏസി സ്ലീപർ - 1250 - 950
എസി സ്ലീപർ - 1500 - 1100
എസി സീറ്റർ - 1250 - 950
എസി വോൾവോ സീറ്റർ - 1350 - 1050

Keywords: Kerala-Bengaluru private bus fare hiked, Thiruvananthapuram,News,Top-Headlines,Latest-News,Hike,Bangalore,Kerala,Government, Bus.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.