Man Died | പാടത്ത് ജോലി ചെയ്യുന്നതിനിടെ കര്‍ഷക തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
ആലപ്പുഴ: (www.kvrtha.com) പാടത്ത് ജോലി ചെയ്യുന്നതിനിടെ കര്‍ഷക തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. തലവടി ആനപ്രമ്പാല്‍ വടക്ക് പീടികത്തറയില്‍ ടി കെ സോമന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ കണ്ടങ്കരി കടമ്പങ്കരി പാടത്ത് കൃഷിയുമായി ബന്ധപ്പെട്ട് ചെളി മാറ്റുന്ന ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
തുടര്‍ന്ന് കൂടെ ജോലി ചെയ്തിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലവടി ഗ്രാമ പഞ്ചായത് മുന്‍ അംഗം, സിപിഐ തലവടി ലോകല്‍ കമിറ്റി അസി. സെക്രടറി, കര്‍ഷക തൊഴിലാളി യൂനിയന്‍ പഞ്ചായത് സെക്രടറി, കാര്‍ഷിക വികസന സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: കനകമ്മ. മക്കള്‍. കവിത, കല, സേതു. മരുമക്കള്‍: ജിനീഷ്, വിനീഷ്.
Keywords: Alappuzha, News, Kerala, Death, hospital, Farmer, Farm worker collapsed and died while working in field.