Accidental Death | കര്‍ഷകദിനാചരണ ചടങ്ങില്‍ പങ്കെടുക്കാന്‍ ബൈകില്‍ വരുകയായിരുന്നയാള്‍ അപകടത്തില്‍ മരിച്ചു
Aug 17, 2023, 15:32 IST
അങ്കമാലി: (www.kvartha.com) കര്‍ഷകദിനാചരണ ചടങ്ങില്‍ പങ്കെടുക്കാന്‍ ബൈകില്‍ വരുകയായിരുന്നയാള്‍ അപകടത്തില്‍ മരിച്ചു. കര്‍ഷകനായ നെടുമ്പാശ്ശേരി മള്ളുശ്ശേരി തെക്കന്‍ വാഴക്കാലവീട്ടില്‍ ടിഒ ഔസേപ്പാണ് (കുഞ്ഞപ്പന്‍ -70) മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മള്ളുശ്ശേരി പൈനാടത്ത് വീട്ടില്‍ പീറ്റര്‍(73) പരുക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹത്തെ അങ്കമാലി എല്‍ എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേശീയപാത കരിയാട് കവലയില്‍ വ്യാഴാഴ്ച രാവിലെ 10.40 ഓടെയായിരുന്നു അപകടം. നെടുമ്പാശ്ശേരി പഞ്ചായതില്‍ സംഘടിപ്പിച്ച കര്‍ഷകദിന ചടങ്ങില്‍ പങ്കെടുക്കാന്‍ അത്താണി ഭാഗത്ത് നിന്ന് വരുകയായിരുന്നു കുഞ്ഞപ്പനും സുഹൃത്തും. കുഞ്ഞപ്പന്‍ ഓടിച്ച ബൈക് അതേ ദിശയില്‍ വന്ന കാറിലും മീഡിയനിലുമിടിച്ച് നിയന്ത്രണംവിട്ട് വലതു വശത്തെ ട്രാകിലേക്ക് വീണു.
ഈസമയം അങ്കമാലി ഭാഗത്ത് നിന്ന് വരുകയായിരുന്ന ട്രെയിലറിനടിയില്‍പെട്ട് കുഞ്ഞപ്പന്‍ തല്‍ക്ഷണം മരിച്ചു. അങ്കമാലി അഗ്‌നിരക്ഷ സേന എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
നേവല്‍ ബേസില്‍ നിന്നും വിരമിച്ചതാണ് മരിച്ച കുഞ്ഞപ്പന്‍. സര്‍വിസില്‍ പ്രവേശിക്കുന്നതിന് മുമ്പുതന്നെ സജീവ കര്‍ഷകനായിരുന്നു. മാതൃക കര്‍ഷകനുള്ള അവാര്‍ഡ് ഉള്‍പെടെ നിരവധി കര്‍ഷക അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. മൃതദേഹം അങ്കമാലി താലൂക് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
ഭാര്യ: കൊരട്ടി വടക്കുഞ്ചേരി കോട്ടയ്ക്കല്‍ കുടുംബാംഗം ആനീസ്. മക്കള്‍: ടൈസി, ടൈറ്റസ്. മരുമക്കള്‍: ബാബു, നീന (ടീചര്‍). സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് മള്ളുശ്ശേരി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും.
ദേശീയപാത കരിയാട് കവലയില്‍ വ്യാഴാഴ്ച രാവിലെ 10.40 ഓടെയായിരുന്നു അപകടം. നെടുമ്പാശ്ശേരി പഞ്ചായതില്‍ സംഘടിപ്പിച്ച കര്‍ഷകദിന ചടങ്ങില്‍ പങ്കെടുക്കാന്‍ അത്താണി ഭാഗത്ത് നിന്ന് വരുകയായിരുന്നു കുഞ്ഞപ്പനും സുഹൃത്തും. കുഞ്ഞപ്പന്‍ ഓടിച്ച ബൈക് അതേ ദിശയില്‍ വന്ന കാറിലും മീഡിയനിലുമിടിച്ച് നിയന്ത്രണംവിട്ട് വലതു വശത്തെ ട്രാകിലേക്ക് വീണു.
ഈസമയം അങ്കമാലി ഭാഗത്ത് നിന്ന് വരുകയായിരുന്ന ട്രെയിലറിനടിയില്‍പെട്ട് കുഞ്ഞപ്പന്‍ തല്‍ക്ഷണം മരിച്ചു. അങ്കമാലി അഗ്‌നിരക്ഷ സേന എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
ഭാര്യ: കൊരട്ടി വടക്കുഞ്ചേരി കോട്ടയ്ക്കല്‍ കുടുംബാംഗം ആനീസ്. മക്കള്‍: ടൈസി, ടൈറ്റസ്. മരുമക്കള്‍: ബാബു, നീന (ടീചര്‍). സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് മള്ളുശ്ശേരി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും.
Keywords: Farmer Died in Road Accident, Kochi, News, Farmer Died, Road Accident, Dead Body Fire Force, Hospital, Injury, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.