കര്ഷകന് ദേഹമാസകലം പൊള്ളലേറ്റ് വയലില്‍ കുഴഞ്ഞുവീണ് മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാതപമേറ്റതാണെന്ന് സംശയം
Feb 21, 2020, 17:23 IST
മലപ്പുറം: (www.kvartha.com 21.02.2020) പാടത്ത് പണിയെടുക്കുകയായിരുന്ന കര്ഷകന് ദേഹമാസകലം പൊള്ളിയടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. തിരുനാവായയില്‍ കുറ്റിയത്ത് സുധികുമാര്‍(44) ആണ് മരിച്ചത്. സുധികുമാറിന്റെ ദേഹമാസകലം പൊള്ളലേറ്റതിന്റെ പാടുകളുണ്ട്. സൂര്യാതപമേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ ഒമ്പത് മണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം വയലില്‍ പണിക്കുപോയതായിരുന്നു സുധികുമാര്‍. സുഹൃത്തുക്കള്‍ പിന്നീട് പള്ളിയില്‍ പോകാനായി തിരിച്ച് വന്നു. ഇയാളെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ സുഹൃത്തുക്കള്‍ തിരിച്ചു വയലില്‍ ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം സൂര്യാതപമേറ്റത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സുധികുമാറിന്റെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍.

Keywords: News, Kerala, Malappuram, Dead, Farmers, Mosque, Farmer's Body Found Dead in Paddy Field
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.