കൊച്ചി: തലശ്ശേരിയിലെ മുഹമ്മദ് ഫസല്‍ വധക്കേസില്‍ സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ ഭാര്യ മറിയു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ കോടിയേരിയുടെ പങ്കിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി.
ഫസല്‍ വധിക്കപ്പെടുമ്പോള്‍ കോടിയേരി ബാലകൃഷ്ണനായിരുന്നു ആഭ്യന്തര മന്ത്രി. ഭരണസംവിധാനം ഉപയോഗിച്ച് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ഹര്‍ജിയില്‍ പരാതിപ്പെട്ടത്. ഫസല്‍ വധിക്കപ്പെട്ടതിന് പിന്നാലെ ആര്‍.എസ്സ്.എസ്സുകാരാണ് കൊലയാളികളെന്ന് കോടിയേരി പറഞ്ഞെന്നും ഹര്‍ജിയിലുണ്ട്. കേസ് അന്വേഷിക്കുന്ന സി.ബി.ഐ യ്‌ക്കെതിരെയും ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്.
2006 ഒക്‌ടോബര്‍ 22നാണ് എന്‍.ഡി.എഫ് പ്രവര്‍ത്തകനായ തലശ്ശേരി കോടിയേരി മാടപ്പീടികയില്‍ ഫസല്‍ കൊല്ലപ്പെട്ടത്. ഹൈക്കോടതി നിര്‍ദേശപ്രകാരം കേസ് എറ്റെടുത്ത സി.ബി.ഐ ഫസലിനെ കൊല്ലാന്‍ സി.പി.ഐ.എം പ്രാദേശിക ഘടകത്തിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്ന് കണ്ടെത്തിയിരുന്നു.

Keywords: Kochi, Kerala, Kodiyeri Balakrishnan, Murder case, High Court, Wife
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.