Shop caught fire | തലശേരിയില്‍ ഫാസ്റ്റ് ഫുഡ് കട കത്തിനശിച്ചു; തീയണച്ചത് മണിക്കൂറുകളുടെ പ്രയത്ന ഫലമായി
Jun 24, 2022, 11:55 IST
കണ്ണൂര്‍: (www.kvartha.com) പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം കോഴിക്കോട് റോഡില്‍ ഫാസ്റ്റ് ഫുഡ് കത്തിനശിച്ചു. പുലര്‍ചെ ഒരുമണിയോടെ മണിക്കൂറുകളുടെ പ്രയത്ന ഫലമായി ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. നഗരഹൃദയത്തിലെ മണവാട്ടി കെട്ടിടത്തിൽ പ്രവര്‍ത്തിക്കുന്ന കേവിസ് അറേബ്യന്‍ ഹട് എന്ന ഫാസ്റ്റ് ഫുഡ് കടയാണ് കത്തിനശിച്ചത്. വ്യാഴാഴ്ച രാത്രി 10. 40 ഓടെയാണ് തീപിടുത്തമുണ്ടായത്. ഗ്യാസ് അടുപ്പില്‍ നിന്നാണ് തീ പടര്‍ന്നത്. ഈ സമയം ഹോടെലിനുള്ളില് ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരുമുണ്ടായിരുന്നു.
തീ ഉയരുന്നത് കണ്ടുയുടന്‍ ഇവര്‍ പുറത്തേക്ക് ഇറങ്ങി ഓടിയതിനാല്‍ ആളപായമുണ്ടായില്ല. തലശേരിയില്‍ നിന്ന് മൂന്നും പാനൂരില്‍ നിന്ന് ഒരു അഗ്നിരക്ഷാസേന യൂനിറ്റുമെത്തിയാണ് തീ പൂര്‍ണമായും അണച്ചത്. പാചക ആവശ്യത്തിനായി സൂക്ഷിച്ച ഗ്യാസ് സിലിൻഡറുകള്‍ക്ക് തീ പടരാതെ ഇരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ഹോടെലിലെ ഫര്‍ണിചറും ഇന്റീരിയറും മുഴുവനായും കത്തിനശിച്ചു.
തൊട്ടടുത്ത ഫാർമസിയിലെ കംപ്യൂടർ സിസ്റ്റം തകരാറിലാവുകയും തീ ചൂടുകൊണ്ട് മരുന്നുകള്‍ ഉപയോഗശൂന്യമാവുകയും ചെയ്തിട്ടുണ്ട്. തലശ്ശേരി അസി. സ്റ്റേഷന് ഓഫീസര്‍ ഗ്രേഡ് സി വി ദിനേശന്, പാനൂര്‍ അസി. സ്റ്റേഷന് ഓഫീസര്‍ ഗ്രേഡ് കെ ദിപു കുമാര്‍, ഫയര്‍ റെസ്ക്യൂ ഓഫീസര്‍മാരായ കെ പി നിരൂപ്, സുബീഷ് പ്രേം, കെ റനീഷ്, പി അഗീഷ്, പി ഷിതുന്‍ രാജ്, ഓഫീസര്‍മാരായ പ്രേംലാല്‍, രാഹുല്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

Keywords: Fast food shop in Thalassery caught fire, Kerala, Kannur, News, Top-Headlines, Thalassery, Food, Shop, Fire, Fire force, Bustand, Hotel.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.