Accident | കഴക്കൂട്ടത്ത് ബൈക്കിടിച്ച് യുവാവ് മരിച്ചു; അമിത വേഗത കാരണമായെന്ന് പൊലീസ്


● തമിഴ്നാട് സ്വദേശി ജോൺസൺ ആണ് മരിച്ചത്.
● ‘ബൈക്ക് ഓടിച്ചിരുന്ന കൗമാരക്കാരന് ലൈസൻസ് ഇല്ലായിരുന്നു’.
● അപകടത്തിന് ശേഷം 300 മീറ്ററോളം ബൈക്ക് മുന്നോട്ട് പോയി.
● ബൈക്ക് ഓടിച്ചിരുന്ന കൗമാരക്കാരനും ഒപ്പമുണ്ടായിരുന്ന ആൾക്കും പരുക്കേറ്റു.
തിരുവനന്തപുരം: (KVARTHA) കഴക്കൂട്ടം കാരോട് ബൈപ്പാസിൽ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് യുവാവ് മരിച്ചു. തമിഴ്‌നാട് സ്വദേശി ജോൺസൺ (24) ആണ് മരിച്ചത്. ഗോകുലം ഗ്രാൻഡ് ട്രിവാൻഡ്രത്തിലെ ജീവനക്കാരനാണ് ജോൺസൺ.
തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുകയായിരുന്ന ജോൺസണെ അമിത വേഗതയിൽ എത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. അപകടത്തിന് ശേഷം 300 മീറ്ററോളം ബൈക്ക് മുന്നോട്ട് പോയി. കരമന സ്വദേശി ഷെയ്ഖ് (18) ഓടിച്ച സൂപ്പർ ബൈക്കാണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽ ഷെയ്ഖിനും ഒപ്പമുണ്ടായിരുന്ന ആൾക്കും പരുക്കേറ്റു. ഇരുവരും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഷെയ്ഖിന് ലൈസൻസ് ഇല്ലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
A 24-year-old Tamil Nadu native allegedly died after being hit by a speeding bike driven by an 18-year-old without a license on the Kazhakkoottam bypass. Police are investigating the incident, which occurred around 1 AM. The bike reportedly traveled 300 meters after the collision. The underage driver and a pillion rider were injured.
#RoadAccident #Thiruvananthapuram #Kazhakkoottam #BikeAccident #FatalAccident #Overspeeding