പിതാവ് 80,000 രൂപയ്ക്ക് വിറ്റ കുട്ടിയെ കണ്ടെത്തി

 


പാലക്കാട്: (www.kvartha.com 29.11.2014) അട്ടപ്പാടിയിലെ കോട്ടത്തറയില്‍ പിതാവ് 80,000 രൂപയ്ക്ക് വിറ്റ കുട്ടിയെ കണ്ടെത്തി. തന്റെ അറിവില്ലാതെ എണ്‍പതിനായിരം രൂപയ്ക്ക് ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് രണ്ടര വയസ്് പ്രായമുള്ള മകനെ തൃപ്പൂണിത്തുറ സ്വദേശി പ്രദീപിന് കൈമാറിയെന്ന് കാണിച്ച് മാതാവ് വണ്ണാന്തറ സ്വദേശി തുളസി കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു.

പരാതിയെ തുടര്‍ന്ന് കുട്ടിയുടെ പിതാവ്  ആലത്തൂര്‍ സ്വദേശി ഷംസുദ്ദീന്‍, സുഹൃത്ത് ജോണ്‍ എന്നിവരെ ഷോളയൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് തൃപ്പൂണിത്തുറയില്‍ നിന്നും  പോലീസിന് കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞത്. പിന്നീട് പാലക്കാട്ടെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് കൈമാറിയ  കുട്ടിയെ ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് മാതാവ്  തുളസിയെ ഏല്‍പിച്ചു.
പിതാവ് 80,000 രൂപയ്ക്ക് വിറ്റ കുട്ടിയെ കണ്ടെത്തി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കാസര്‍കോട് വാര്‍ത്ത ഇനി ന്യൂസ്ഹണ്ടിലും വായിക്കാം
Keywords:  Father arrested for 'selling' child, Palakkad, Complaint, Police, Mother, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia