അച്ഛനും അമ്മയും മരിച്ചെന്ന് കരുതി നിലവിളിച്ച് ആളെക്കൂട്ടി; ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് തൂങ്ങിയ നിലയില്‍ പിതാവിനേയും വിഷം കഴിച്ച് അവശനിലയിലായ മാതാവിനെയും, ആശുപത്രിയിലക്ക് കൊണ്ടുപേയതിനു പിന്നാലെ മകളും ജീവനൊടുക്കാന്‍ ശ്രമിച്ചു

 


ചേര്‍ത്തല: (www.kvartha.com 29.01.2020) അച്ഛനും അമ്മയും മരിച്ചെന്ന് കരുതി നിലവിളിച്ച് ആളെക്കൂട്ടി. മകളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ തൂങ്ങി മരിച്ച പിതാവിനേയും വിഷം കഴിച്ച് അവശനിലയിലുമായ അമ്മയേയും കണ്ടതിനെ തുടര്‍ന്ന് ഉടനെ ആശുപത്രിയിലെത്തിച്ചു. ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയതിനു പിന്നാലെ മകള്‍ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. എസ് എല്‍ പുരം തോപ്പില്‍ സനല്‍കുമാറിനെ(46) ആണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ പ്രീതയെ (40) വിഷം ഉള്ളില്‍ ചെന്ന് അവശനിലയില്‍ വീടിനുള്ളിലും കണ്ടെത്തിയിരുന്നു.

ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്താണ് ഇവരുടെ പതിനാറ് വയസുകാരിയായ മകള്‍ കൈ ഞരമ്പ് മുറിച്ച ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെണ്‍കുട്ടിയെയും ആശുപത്രിയിലെത്തിച്ചു. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഡ്രൈവറായിരുന്ന സനല്‍കുമാര്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു. പ്രീതയും മകളും അപകടനില തരണം ചെയ്തു. മജിസ്‌ട്രേറ്റ് എത്തി പ്രീതയുടെയും മകളുടേയും മൊഴി രേഖപ്പെടുത്തി.

അച്ഛനും അമ്മയും മരിച്ചെന്ന് കരുതി നിലവിളിച്ച് ആളെക്കൂട്ടി; ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് തൂങ്ങിയ നിലയില്‍ പിതാവിനേയും വിഷം കഴിച്ച് അവശനിലയിലായ മാതാവിനെയും, ആശുപത്രിയിലക്ക് കൊണ്ടുപേയതിനു പിന്നാലെ മകളും ജീവനൊടുക്കാന്‍ ശ്രമിച്ചു

Keywords:  News, Kerala, Suicide, Father, Mother, Daughter, Hospital, Commits suicide, Poison daughter, Cuts vein, father commits suicide mother drink poison daughter who witnessed events cuts vein
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia