Fine | കുട്ടി ഡ്രൈവര്‍ ബൈക് ഓടിച്ചു; രക്ഷിതാവിനും ആര്‍ സി ഓണര്‍ക്കും 55,000 രൂപ പിഴയിട്ടു

 


കണ്ണൂര്‍: (KVARTHA) പ്രായപൂര്‍ത്തി എത്താത്ത വിദ്യാര്‍ഥി ബൈക് ഓടിച്ചതിന് പിതാവിനും ആര്‍സി ഉടമക്കും 55,000 രൂപ പിഴ വിധിച്ചു. ധര്‍മശാല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിപി അബൂബകറിനും ആര്‍സി ഉടമയ്ക്കുമാണ്‌
പിഴ വിധിച്ചത്.

Fine | കുട്ടി ഡ്രൈവര്‍ ബൈക് ഓടിച്ചു; രക്ഷിതാവിനും ആര്‍ സി ഓണര്‍ക്കും 55,000 രൂപ പിഴയിട്ടു

അബൂബകറിന്റെ 17 വയസുകാരനായ മകന്‍ കഴിഞ്ഞ ദിവസം പറശിനിക്കടവ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് അശ്രദ്ധയില്‍ ബൈക് ഓടിക്കുന്നത് ശ്രദ്ധയില്‍പെട്ട തളിപ്പറമ്പ് ട്രാഫിക് എസ് ഐ എം രഘുനാഥ് ചോദ്യം ചെയ്തപ്പോഴാണ് പ്രായപൂര്‍ത്തിയായില്ലെന്ന് വ്യക്തമായത്.

രക്ഷിതാവിനും ആര്‍സി ഉടമക്കും 25,000 വീതവും ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 5000 രൂപയുമാണ് പിഴ. കഴിഞ്ഞ ദിവസം വൈകുന്നേരം പട്രോള്‍ ഡ്യൂടിക്കിടെയാണ് സംഭവം.

Keywords:  Father gets Rs 55,000 fine after minor son got caught on bike, Kannur, News, Traffic Police, Fine, License, Parent, Inspection, Child, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia