കേടായ വാട്ടര്‍ മീറ്ററുകള്‍ മാറ്റിയില്ലെങ്കില്‍ കണക്ഷന് വിച്ഛേദിക്കും
Jul 27, 2019, 19:35 IST
തിരുവനന്തപുരം:(www.kvartha.com 27/07/2019) വാട്ടര്‍ അതോറിറ്റി പിഎച്ച് നോര്‍ത്ത് ഡിവിഷനു കീഴില്‍ വരുന്ന ഉപഭോക്താക്കള്‍ തങ്ങളുടെ കേടായ വാട്ടര്‍മീറ്ററുകള്‍ ഏഴുദിവസത്തിനകം മാറ്റണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്കാന് ബന്ധപ്പെട്ട അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഡിവിഷനു കീഴില്‍ എണ്ണായിരത്തിലധികം ഉപഭോക്താക്കളുടെ മീറ്ററുകള്‍ തകരാറിലാണ്. കേടായ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കാത്തവരുടെയും വെള്ളക്കര കുടിശ്ശികയുള്ളവരുടെയും കുടിവെള്ള കണക്ഷന് ഓഗസ്റ്റ് 31നു മുമ്പ് മറ്റൊരറിയിപ്പ് കൂടാതെ വിച്ഛേദിക്കും. വെള്ളക്കര കുടിശ്ശികയുള്ള ഉപഭോക്താക്കള്‍ക്കും നോട്ടീസ് നല്‍കും.
ഉപഭോക്താവിന്റെ പരിധിയില്‍ വരുന്ന സ്ഥലത്ത് ചോര്‍ച്ചയുണ്ടായാല്‍ ലഭിക്കുന്ന 'ലീക്ക് ബെനഫിറ്റ്' ആനുകൂല്യത്തിനുള്ള അപേക്ഷകള്‍ അതതു മാസം തന്നെ രേഖപ്പെടുത്താന്‍ മീറ്റര്‍ റീഡര്മാര്ക്കും നിര്‍ദേശം നല്കി. രണ്ടു മാസം പിന്നിട്ട ചോര്‍ച്ചകള്‍ 'ലീക്ക് ബെനഫിറ്റി'ന് അര്‍ഹമായിരിക്കില്ല എന്നും അത്തരം അവസരങ്ങളില്‍ മീറ്റര്‍ റീഡര്മാരായിരിക്കും നഷ്ടത്തിന് ഉത്തരവാദികള്‍ എന്നും വാട്ടര്‍ അതോറിറ്റി നോര്‍ത്ത് പിഎച്ച് ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala,Water meter, Faulty water meter should be replace immediately

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.