അഞ്ചാം മന്ത്രിസ്ഥാനം അനര്‍ഹമായി നേടിയതല്ല: ഇ.ടി മുഹമ്മദ് ബഷീര്‍
Apr 14, 2012, 23:46 IST
കോഴിക്കോട്: അഞ്ചാം മന്ത്രിസ്ഥാനം ലീഗ് അനര്‍ഹമായി നേടിയതല്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍. ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് വടം വലികളുടെ ഭാഗമാണ്. അഞ്ചാംമന്ത്രിയെ അനുവദിച്ചതിലൂടെ കോണ്‍ഗ്രസ് വലിയ വിട്ടുവീഴ്ച ചെയ്തു. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ലീഗും വിട്ടുവീഴ്ച ചെയ്തു. ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ ഭാഗമായാണത്. അഞ്ചാംമന്ത്രി വിഷയം വര്‍ഗീയവല്‍ക്കരിക്കുന്നത് ഖേദകരമാണ്. കോണ്‍ഗ്രസിലെ ചില നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങളോട് പ്രതികരിക്കാനില്ല- ഇ.ടി പറഞ്ഞു. അഞ്ചാം മന്ത്രി വിഷയം ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമാണ് ലീഗ് നയം വ്യക്തമാക്കിയത്.
English Summery
Fifth minister is a due post, says ET Muhammed Basheer.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.