തിരുവനന്തപുരം: അഞ്ചാം മന്ത്രി വിവാദം അടഞ്ഞ അദ്ധ്യായം മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുസ്ലിം ലീഗിന് മുമ്പും അഞ്ച് പദവികളുണ്ടായിരുന്നു. നാലു മന്ത്രിമാരും, സ്പീക്കര്‍ പദിവിയുമാണ് ലീഗിന് അന്ന് ഉണ്ടായിരുന്നത്.
അഞ്ചാം മന്ത്രി സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അതിശയോക്തിപരമാണ്-മുഖ്യമന്ത്രി പറഞ്ഞു. ലീഗിന് ആദ്യം തന്നെ അഞ്ച് സ്ഥാനങ്ങള്‍ നല്‍കാം എന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇവ ഏത് എന്നതു സംബന്ധിച്ച് തര്‍ക്കമുണ്ടായി. പിന്നീട് പുതിയ വകുപ്പില്ലാതെ അഞ്ചാം മന്ത്രി എന്ന ഫോര്‍മുല സ്വീകരിക്കുകയായിരുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് എടുത്ത മന്ത്രിസഭാതീരുമാനങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. വയനാട്ടിലെ ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമിനല്‍കുന്നതിനുള്ള സ്ഥലമെടുപ്പ് ഫാസ്റ്റ്ട്രാക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഗര്‍ഭമുള്ള പശുക്കളെ കൊല്ലുന്നത് നിരോധിക്കും. കുടിവെള്ളം ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പ് വരുത്താന്‍ സാധ്യമായ എല്ലാനടപടികളും സ്വീകരിക്കും. ജലചൂഷണം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് കോണ്‍ഗ്രസിനെ സംബന്ധിച്ച് ഒന്നാമനാണെന്നും സംസ്ഥാനപാര്‍ട്ടിയിലെ അവസാന തീരുമാനങ്ങള്‍ കെ.പി.സിസി പ്രസിഡന്റിന്റേതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English Summery
Fifth minister issue, a closed chapter, says Umman Chandi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.