അമ്പത്തിമൂന്ന് ദിവസത്തെ അധ്വാനത്തില്‍ പടുത്തുയര്‍ത്തിയത് മനോഹരമായൊരു വീട്; കൊടക്കാട്ടുംമുറി സൃഷ്ടി കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് നിര്‍മിച്ചെടുത്തത് പെണ്‍കരുത്തിന്റെ ഒത്തൊരുമ

 


കോഴിക്കോട്: (www.kvartha.com 09.11.2019) പെണ്‍കൂട്ടായ്മയായ കൊടക്കാട്ടുംമുറി സൃഷ്ടി കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് അമ്പത്തിമൂന്ന് ദിവസത്തെ അധ്വാനത്തിലൂടെ മനോഹരമായൊരു വീടു നിര്‍മിച്ചതിന്റെ ആഹ്ലാദത്തിലാണ്്. കാവുംപുറത്ത് ബേബിക്കാണ് കൊയിലാണ്ടി നഗരസഭ ലൈഫ് ഭവനപദ്ധതിയില്‍ പെണ്‍കരുത്തില്‍ വീടൊരുങ്ങിയത്. വീടിന്റെ താക്കോല്‍ 10-ന് മന്ത്രി ടി പി രാമകൃഷ്ണന്‍ കൈമാറും.

ജൂലായ് ഏഴിന് നഗരസഭാ ചെയര്‍മാന്‍ കെ. സത്യനാണ് വീടിന് തറക്കല്ലിട്ടത്. കനത്ത മഴയെത്തുടര്‍ന്ന് കല്ലും മണലും നിര്‍മാണസാമഗ്രികളും കിട്ടാന്‍ താമസമെടുത്തിട്ടും വീടുനിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനായി. രാവിലെ എട്ടരമുതല്‍ അഞ്ചുവരെയാണ് ജോലി സമയം. പരിശീലനകാലത്ത് നല്‍കുന്ന 200 രൂപ സ്റ്റൈപ്പന്‍ഡിനെ കൂടാതെ ഇവര്‍ക്ക് ഭക്ഷണത്തിന് 80 രൂപയും യാത്രച്ചെലവിന് 50 രൂപയും ലഭിക്കുന്നുണ്ട്.

അമ്പത്തിമൂന്ന് ദിവസത്തെ അധ്വാനത്തില്‍ പടുത്തുയര്‍ത്തിയത് മനോഹരമായൊരു വീട്; കൊടക്കാട്ടുംമുറി സൃഷ്ടി കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് നിര്‍മിച്ചെടുത്തത് പെണ്‍കരുത്തിന്റെ ഒത്തൊരുമ

ചുമരുകെട്ടാനും വാര്‍പ്പിനും തേപ്പിനും വയറിങ്ങിനും പെയിന്റിങ്ങിനുമെല്ലാം സ്ത്രീത്തൊഴിലാളികള്‍ മുന്നിട്ടിറങ്ങി. തൊഴില്‍പരിശീലനസ്ഥാപനം 'എക്സാറ്റി'ന്റെ വിദഗ്ധതൊഴിലാളികള്‍ വീടുപണിയില്‍ വനിതകള്‍ക്ക് പിന്തുണയേകി. എന്‍ജിനിയര്‍ നസീര്‍ മേല്‍നോട്ടം വഹിച്ചു. 500 ചതുരശ്രയടി വിസ്തൃതിയുള്ള വീട്ടില്‍ ഒരു കിടപ്പുമുറി, ഭക്ഷണമുറി, അടുക്കള, വരാന്ത, ബാത്ത് റൂം എന്നിവയുണ്ട്.

കുടുംബശ്രീ എ ഡി എസ് അധ്യക്ഷകൂടിയായ സി പി ശ്രീജിഷയാണ് സൃഷ്ടി കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പിന്റെ ടീം ലീഡര്‍. ടി പി അജിത, കെ എം സജിത, ടി പി സ്മിത, ടി സി സുധ, എ ടി ചന്ദ്രിക, കെ വി രാധ, ടി സി ലീല, കെ കെ പ്രേമി, കെ കെ പുഷ്പ, പി ടി ശാന്ത, കെ രാധ, സി സജിന, കെ കെ പ്രസീന, കെ എ മാധവി എന്നിവരാണ് അംഗങ്ങള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Kozhikode, House, Kudumbashree, Woman, Group, Dinning Room, Kitchen, Bed Room, Veranthah, Bath Room, Fifty-three days' Labor is Constructed Beautiful House
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia