ഡെലി­ഗേ­റ്റ് പാ­സ് വി­തര­ണം തുടങ്ങി

 


ഡെലി­ഗേ­റ്റ് പാ­സ് വി­തര­ണം തുടങ്ങി
തി­രു­വ­ന­ന്ത­പുരം: കേര­ള­ത്തിന്റെ പതി­നേ­ഴാമ­ത് രാ­ജ്യാ­ന്ത­ര ച­ല­ച്ചി­ത്ര­മേ­ള­യു­ടെ ഡെ­ലി­ഗേ­റ്റ് പാ­സ് വി­തര­ണം ആ­രം­ഭിച്ചു. വിവി­ധ എ­സ്.ബി.ടി.ശാ­ഖ­കള്‍ വ­ഴി­യാ­ണ് പാ­സ് വി­ത­രണം. ന­വം­ബര്‍ 30വ­രെ­യാ­ണ് പാ­സു­കള്‍ വി­തര­ണം ചെ­യ്യുക.

ച­ല­ച്ചി­ത്ര­മേ­ള­യു­ടെ ഡെ­ലി­ഗേ­റ്റ് ആ­കാന്‍ ര­ജി­സ്റ്റര്‍ ചെ­യ്­ത­വര്‍­ക്ക് ബു­ധ­നാഴ്ച കൂ­ടി പ­ണം അ­ട­യ്­ക്കാം. ഓണ്‍­ലൈന്‍ ര­ജി­സ്‌­ട്രേ­ഷന്‍ വ­ഴി ല­ഭി­ച്ച ചെ­ലാന്‍ അത­ത് എ­സ്.ബി.ടി. ശാ­ഖ­ക­ളില്‍ ഹാ­ജരാക്കി­യാ­ണ് പ­ണ­മ­ട­ക്കേ­ണ്ടത്. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും പണമടയ്ക്കാം. ബു­ധ­നാഴ്ച പണമടച്ചവരുടെ പാസുകള്‍ ഡിസംബര്‍ നാലു മുതല്‍ ആറു വരെ തീയതികളില്‍ തിരുവനന്തപുരത്തു ഡെലിഗേറ്റ് സെല്ലില്‍ നിന്നു വിതരണം ചെ­യ്യും.

ഇനിയും പാസുകള്‍ കൈപ്പറ്റാത്തവര്‍ പണമടച്ച കൗണ്ടര്‍ഫോയില്‍ സഹിതവും ഓണ്‍ലൈന്‍/ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴി തുക ഒടുക്കിയവര്‍ തിരിച്ചറിയല്‍ രേഖകളുമായി അതതു എസ്.ബി.ടി. ശാഖകളില്‍ നിന്നു പാസ് കൈപ്പറ്റണം.

Keywords:  Thiruvananthapuram, Registration, Deligate, Chalachithra Mela, Pass, Branch , Credit Card, Debit Card, Money, Counder phoil, Identity Card, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia