ഫിലിം ഫെസ്റ്റിവല്‍ ലോഗോ പ്രകാശനം ചെയ്തു

 


കൊച്ചി: (www.kvartha.com 17/02/2015) ഏക്തയുടെ പ്രഥമ രാജ്യാന്തര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ സംവിധായകന്‍ രഞ്ജിത്ത് പ്രകാശനം ചെയ്തു. ഏപ്രില്‍ 17,18,19 തിയതികളില്‍ കോഴിക്കോട് മൂന്ന് വേദികളിലായി ഫെസ്റ്റിവല്‍ നടക്കും. മികച്ച ഷോര്‍ട്ട് ഫിലിമിന് ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡ്, ശില്‍പം, പ്രശസ്തി പത്രം എന്നിവ നല്‍കും. മികച്ച സംവിധായകന്‍, കാമറമാന്‍, എഡിറ്റര്‍, സംഗീതം, നടന്‍, നടി, എന്നിങ്ങനെ 25 ഓളം അവാര്‍ഡുകളും നല്‍കും.

സ്‌കൂള്‍, കോളജ്, വൈദേശികം, പൊതു വിഭാഗം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് മല്‍സരങ്ങള്‍ നടക്കുന്നത്. സാമൂഹ്യ പ്രസക്തമായ വിഷയങ്ങള്‍ കൈകാര്യം ചെയുന്ന ഷോര്‍ട്ട് ഫിലിമുകള്‍ക്ക് പ്രത്യേക മല്‍സരവിഭാഗം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മല്‍സരത്തിനായി ലഭിക്കുന്ന ഷോര്‍ട്ട് ഫിലിമുകളില്‍ നിന്ന് പ്രാഥമിക തിരഞ്ഞെടുപ്പ് വഴി മികച്ച ഫിലിമുകള്‍ തിരഞ്ഞെടുക്കും.

ഫിലിം ഫെസ്റ്റിവല്‍ ലോഗോ പ്രകാശനം ചെയ്തുതിരക്കഥാകൃത്ത് ജോണ്‍ പോള്‍, ഡോ. ബിജു, ഡോ. വി സി ഹാരിസ്, പ്രദീപ് ചൊക്ലി, തേജ് മെര്‍വിന്‍ എന്നിവര്‍ അടങ്ങുന്നതാണ് ജൂറി കമ്മിറ്റി. എം ടി വാസുദേവന്‍ നായരാണ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ മുഖ്യരക്ഷാധികാരി. രഞ്ജിത്ത്, പി വി ഗംഗാധരന്‍ എന്നിവരാണ് മറ്റു രക്ഷാധികാരികള്‍. മന്ത്രി എം കെ മുനീറാണ് മുഖ്യ ഉപദേഷ്ടാവും സഞ്ജീവ് ശിവന്‍ ഫെസ്റ്റിവല്‍ ഡയറക്ടറുമാണ്. റസൂല്‍ പൂക്കുട്ടി, സന്തോഷ് ശിവന്‍, ജോയ് മാത്യു, അഞ്ജലി മേനോന്‍ എന്നിവരാണ് പരിപാടികള്‍ നയിക്കുന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Film festival, Logo, Director, Film stars, School, Short film, Award, Editor, Camera man
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia