Rejected | കടം തീര്‍ക്കാന്‍ 57 കോടി രൂപ അനുവദിക്കണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ആവശ്യം തള്ളി; ഭരണാനുമതിയില്ലാത്ത കുടിശ്ശികകള്‍ ഇനി അനുവദിക്കില്ലെന്ന് ധനവകുപ്പിന്റെ വിമര്‍ശനം
Apr 1, 2024, 16:36 IST
തിരുവനന്തപുരം: (KVARTHA) ബാക്കിയായ കുടിശ്ശിക തുക തീര്‍ക്കാന്‍ 57 കോടി രൂപ അനുവദിക്കണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ആവശ്യം തള്ളി ധനവകുപ്പ്. സംസ്ഥാന പൊലീസ് മേധാവിയാണ് കുടിശ്ശിക തീര്‍ക്കാന്‍ പണം ആവശ്യപ്പെട്ട് ധനവകുപ്പിനെ സമീപിച്ചത്. ഈ ആവശ്യം തള്ളിയ സര്‍കാര്‍ 26 കോടി മാത്രമാണ് അനുവദിച്ചത്.
പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം അടിച്ചതിന് സംസ്ഥാനത്തെ പമ്പുടമകള്‍ക്ക് മാത്രം 200 കോടിയാണ് ആഭ്യന്തര വകുപ്പ് നല്‍കാനുള്ളത്. ഇതിനിടെയാണ് 26 കോടി മാത്രം ധനവകുപ്പ് അനുവദിച്ചത്. കടം തീര്‍ക്കാനാണ് പണം ആവശ്യപ്പെട്ടതെന്നും ഇപ്പോള്‍ അനുവദിച്ച തുക അപര്യാപ്തമെന്നുമാണ് പൊലീസ് സര്‍കാരിനെ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ തുക ചെലവാക്കുന്നതില്‍ പൊലീസിനെതിരെ വിമര്‍ശനം നടത്തിയാണ് ധനവകുപ്പ് തുക അനുവദിച്ചത്. ഭരണാനുമതി ഇല്ലാതെ പണം ചെലവഴിക്കുന്നുവെന്നാണ് വിമര്‍ശനം. ഇതാണ് കുടിശ്ശികയുണ്ടാകാന്‍ കാരണമെന്നും ഭരണാനുമതി ഇല്ലാത്ത കുടിശ്ശികകള്‍ ഇനി അനുവദിക്കില്ലെന്നുമാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്.
ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്കായാണ് സംസ്ഥാന പൊലീസ് മേധാവി തുക ആവശ്യപ്പെട്ടത്.
Keywords: News, Kerala, Kerala-News, Malayalam-News, Finance Department, Rejected, Demand, State Police, Kerala News, Police Chief, Demand, Criticizes, Sanctioned, Finance department rejected the demand of the state police.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.