Onam kit| ഓണത്തിന് ഭക്ഷ്യകിറ്റ് നല്‍കും, എല്ലാവര്‍ക്കുമില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
Jul 24, 2023, 17:13 IST
തിരുവനന്തപുരം: (www.kvartha.com) കോവിഡ് സമയത്തും അതിനുശേഷവും കൊടുത്തതുപോലെ ഓണത്തിന് ഭക്ഷ്യകിറ്റ് നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇത്തവണ ഓണ കിറ്റ് കൊടുക്കും. എന്നാല്‍ ആര്‍ക്കൊക്കെയാണ് എന്നതു സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ വിഭാഗങ്ങളിലും ഉള്ളവര്‍ക്ക് കിറ്റ് ഉണ്ടാകില്ല. എല്ലാവര്‍ക്കും ഓണ കിറ്റ് കൊടുക്കുക എന്നത് മുന്‍പും ഉള്ള രീതിയല്ല. ഓണക്കാലം നന്നായി മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സര്‍കാര്‍ എന്നും മന്ത്രി വ്യക്തമാക്കി. ഓണക്കാലത്ത് ചിലവുകള്‍ക്കായി കടമെടുക്കേണ്ടിവരും. സംസ്ഥാനത്തിന്റെ കടമെടുപ്പിന് പരിധിയുണ്ട്. കൂടുതല്‍ കടം എടുക്കാനുള്ള അവസരം വേണം. അല്ലെങ്കില്‍ കേന്ദ്രം നികുതി വിഹിതം വര്‍ധിപ്പിക്കണം.
നികുതി വിഹിതം വെട്ടിക്കുറച്ചതിനാല്‍ സ്‌പെഷല്‍ പാകേജ് അനുവദിക്കണമെന്ന് ജിഎസ്ടി കൗണ്‍സിലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തില്‍നിന്ന് മുന്‍പ് സംസ്ഥാനത്തിനു ലഭിച്ചിരുന്ന നികുതി വരുമാനം ലഭിക്കുന്നില്ല. അതു ലഭിച്ചാല്‍ 20,000 കോടി രൂപ അധികവരുമാനം ഉണ്ടാകും. കടമെടുപ്പ് വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു. സപ്ലൈകോയ്ക്ക് ഈയാഴ്ച സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കെ എസ് ആര്‍ സിക്ക് കുറച്ചുകൂടി സഹായം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. കെ എസ് ആര്‍ ടി സിയില്‍ ശമ്പളം രണ്ടു ഘട്ടമായി നല്‍കാനുള്ള നടപടി സ്വീകരിക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമായ കെ എസ് ആര്‍ ടി സി സ്വയം ശക്തിപ്പെടുത്തണം. അതുവരെ സഹായം നല്‍കാനേ സര്‍കാരിനു കഴിയൂ. കെ എസ് ആര്‍ ടി സിക്ക് പുതിയ വാഹനം വാങ്ങിക്കുന്നതിനും കെട്ടിടം ഉണ്ടാക്കുന്നതിനും സര്‍കാര്‍ ധനസഹായം നല്‍കുന്നുണ്ട്. വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമം സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ശമ്പളത്തിനും പെന്‍ഷനുമായി ഒരു മാസം 120 കോടിരൂപയാണ് കെ എസ് ആര്‍ ടി സിക്കു വേണ്ടത്. സ്ഥിരമായി സാമ്പത്തിക സഹായം കെ എസ് ആര്‍ ടി സിക്ക് നല്‍കാമെന്ന് സര്‍കാര്‍ പറഞ്ഞിട്ടില്ലെങ്കിലും നല്‍കി വരുന്നുണ്ട്. എണ്ണവിലക്കയറ്റം, കേന്ദ്രനയങ്ങള്‍ എന്നിവ കെ എസ് ആര്‍ ടി സിയെ ബാധിച്ചിട്ടുണ്ട്. കേന്ദ്രസര്‍കാരിന്റെ നയങ്ങള്‍ പൊതുമേഖലയെ നശിപ്പിക്കുകയാണ്. സംസ്ഥാന സര്‍കാര്‍ പൊതുമേഖലയെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Keywords: Finance Minister KN Balagopal about Onam kit, Thiruvananthapuram, News, Politics, KSRTC, Vehicle, KN Balagopal, Pension, Salary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.