Compensation | പാമ്പ് കടിയേറ്റാല്‍ ചികിത്സയ്ക്ക് 75,000 രൂപ വരെ സർക്കാർ ധനസഹായം, മരണപ്പെട്ടാൽ ആശ്രിതർക്ക് 2 ലക്ഷം! വിശദമായി അറിയാം
അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാം.
പട്ടിക വർഗക്കാർക്ക് അധിക സഹായം ലഭിക്കും.
റോക്കി എറണാകുളം
(KVARTHA) ഇന്ന് നമ്മുടെ നാട്ടിൽ പാമ്പുകടിയേൽക്കുന്ന ആളുകളുടെ എണ്ണം അനുദിനം വർദ്ധിച്ചു വരികയാണ്. പാമ്പ് കടിയേറ്റ് മരിക്കുന്നവരും ഏറെയാണ്. വേനൽക്കാലത്തും മഴക്കാലത്തും പേടിക്കേണ്ട ഒന്നു തന്നെയാണ് പാമ്പുകൾ. ഇവ പലപ്പോഴും ചപ്പുചവറുകൾക്കിടയിൽ പോലും സുഖം പറ്റി കിടക്കാറുണ്ട്. ഇത് അറിയാതെ ഈ ചപ്പുചവറുകൾ വാരാൻ ചെല്ലുമ്പോഴോ ഇല്ലെങ്കിൽ ഇതിൽ ചവിട്ടുമ്പോഴോ ഒക്കെ പാമ്പുകടിയേൽക്കുന്നത് സ്വഭാവികമാണ്. കുട്ടികൾക്ക് നേരെ പോലും പാമ്പുകളുടെ ആക്രമണം ഉണ്ടാകാറുണ്ട്.
പാമ്പു കടിയേറ്റ ഉടനെ അടിയന്തിരശ്രുശ്രൂഷ കൊടുക്കാൻ പറ്റിയില്ലെങ്കിൽ ഒരാളുടെ ജീവൻ പോലും നഷ്ടപ്പെട്ടുവെന്ന് വരാം. കൊടും വിഷമുള്ള പാമ്പുകളാണ് കടിച്ചതെങ്കിൽ പിന്നെ പറയുകയും വേണ്ട. പാമ്പുകടിയേറ്റാൽ ചികിത്സാ ചെലവിനായി ഫോറസ്റ്റു ഡിപ്പാർട്ട്മെൻ്റിൽ നിന്ന് തുക അനുവദിക്കാറുണ്ട്. ഈ വിവരം ഇന്ന് പലർക്കും അറിയില്ല. പാമ്പ് കടിയേറ്റാല്‍ ചികിത്സയ്ക്ക് എത്ര രൂപ ധനസഹായം ലഭിക്കും, പാമ്പ് വിഷത്തിനെതിരെ ചികിത്സാ സൗകര്യമുള്ള കുറച്ച് ജില്ലകളിലെ ആശുപത്രികൾ ഏതൊക്കെ എന്ന് പ്രതിപാദിക്കുന്ന ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
കുറിപ്പിൽ പറയുന്നത്: പാമ്പ് കടിയേറ്റാല്‍ ആവശ്യമായ ചികിത്സയ്ക്ക് 75000 രൂപ വരെ നമുക്ക് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നും ലഭിക്കുമെന്ന കാര്യം അറിയാമോ ? ഇതിനായി ഇതിന്‍റെ ആശുപത്രി ചിലവുകളുമായി ബന്ധപ്പെട്ട ബില്ലുകളും രേഖകളും സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാവുന്നതാണ്. സർക്കാർ ഉത്തരവ് നമ്പർ. 17/2018 (വനം) തീയതി. 5.4.2018 പ്രകാരം വന്യജീവി ആക്രമണം മൂലം പരിക്കേറ്റയാൾക്ക് ചികിത്സയ്ക്ക് ചെലവായ തുക, പരമാവധി ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം അനുവദിക്കുന്നതാണ് (പട്ടിക വർഗത്തിൽപെട്ടവർക്ക് ഉയർന്ന തുക പരിധിയില്ല).
സ്ഥായിയായ അംഗവൈകല്യം സംഭവിച്ചാൽ രണ്ട് ലക്ഷം രൂപ വരെയും നഷ്ടപരിഹാരം അനുവദിക്കും. ചികിത്സ നടത്തിയ രജിസ്റ്റേർഡ് മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ ബില്ലുകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്. (ഈ ഉത്തരവിന്‍റെ പരിധിയില്‍ തന്നെയാണ് പാമ്പ് കടിയും വരിക). അപേക്ഷ സമർപ്പിക്കുന്ന തീയതി വരെ ഉള്ള ബില്ലുകൾ, ആശുപത്രിയിൽ പോകാൻ ഉപയോഗിച്ച് വണ്ടിയുടെ trip sheet എന്നിവയും പരിക്കേറ്റയാളുടെ ആധാർ കാർഡ്, bank passbook ആദ്യ പേജ്, discharge summary, പാമ്പ് കടിച്ചതാണെന്നുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടെ അപേക്ഷ നൽകണം.
എല്ലാ ബില്ലിലും ചികിത്സിച്ച ഡോക്ടറുടെ ഒപ്പും സീലും വേണം. പട്ടിക വർഗത്തിൽ പെട്ടവരാണ് എങ്കിൽ discharge summary യിൽ rest പറഞ്ഞിരിക്കുന്ന ദിവസങ്ങൾക്കു തൊഴിൽ ദിന നഷ്ടപരിഹാരവും ലഭിക്കും. അപേക്ഷയിൽ നഷ്ടപരിഹാരമായി ആവശ്യപ്പെടുന്ന തുകക്ക് മുകളിൽ ഒരിക്കലും അനുവദിച്ചു കിട്ടില്ല. അതിനാൽ എല്ലാ bill amount + trip sheet amount എന്നിവ round ചെയ്തു വേണം തുക ആവശ്യപ്പെടുവാൻ. Valid phone നമ്പർ നൽകുക. എല്ലാ ബില്ലുകളുടെയും original copy forest range ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
പാമ്പ് കടിയേറ്റ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സമാശ്വാസ ധനസഹായം രണ്ട് ലക്ഷം രൂപ വരേയും ലഭിക്കുന്നതാണ്. പാമ്പ് വിഷത്തിനെതിരെ ചികിത്സാ സൗകര്യമുള്ള 6 ജില്ലകളിലെ ആശുപത്രികളുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു..
തിരുവനന്തപുരം ജില്ല
1. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ്
2. SAT തിരുവനന്തപുരം
3. ജനറൽ ആശുപത്രി, തിരുവനന്തപുരം
4. ജനറൽ ആശുപത്രി, നെയ്യാറ്റിൻകര
5. താലൂക്ക് ആസ്ഥാന ആശുപത്രി, വിതുര
6. സി എസ് ഐ മെഡിക്കൽ കോളേജ്, കാരക്കോണം
7. ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട്
കൊല്ലം ജില്ല
1. ജില്ലാ ആശുപത്രി, കൊല്ലം
2. താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര
3. താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂർ
4. താലൂക്ക് ആസ്ഥാന ആശുപത്രി, ശാസ്താംകോട്ട
5. താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി
6. സർക്കാർ മെഡിക്കൽ കോളേജ്, പാരിപ്പള്ളി
7. ഐഡിയൽ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി
8. സെൻറ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ, അഞ്ചൽ
9. ഉപാസന ഹോസ്പിറ്റൽ, കൊല്ലം
10. ട്രാവൻകൂർ മെഡിസിറ്റി, കൊല്ലം
11. സർക്കാർ ജില്ലാ ആശുപത്രി, കൊല്ലം
12. ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം
പത്തനംതിട്ട ജില്ല
1. ജനറൽ ആശുപത്രി, പത്തനംതിട്ട
2. ജനറൽ ആശുപത്രി, അടൂർ
3. ജനറൽ ആശുപത്രി, തിരുവല്ല
4. ജില്ലാ ആശുപത്രി, കോഴഞ്ചേരി
5. താലൂക്ക് ആസ്ഥാന ആശുപത്രി, റാന്നി
6. താലൂക്ക് ആസ്ഥാന ആശുപത്രി, മല്ലപ്പള്ളി
7. പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല
8. ഹോളിക്രോസ് ആശുപത്രി, അടൂർ
9. തിരുവല്ല മെഡിക്കൽ മിഷൻ
ആലപ്പുഴ ജില്ല
1. ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ്
2. ജില്ലാ ആശുപത്രി, മാവേലിക്കര
3. താലൂക്ക് ആസ്ഥാന ആശുപത്രി, ചേർത്തല
4. താലൂക്ക് ആസ്ഥാന ആശുപത്രി, ചെങ്ങന്നൂർ
5. കെ സി എം ആശുപത്രി, നൂറനാട്
കോട്ടയം ജില്ല
1. കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്
2. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്, കോട്ടയം
3. ജനറൽ ആശുപത്രി, കോട്ടയം
4. ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി
5. സാമൂഹ്യ ആരോഗ്യകേന്ദ്രം, എരുമേലി
6. താലൂക്ക് ആസ്ഥാന ആശുപത്രി, വൈക്കം
7. കാരിത്താസ് ആശുപത്രി
8. ഭാരത് ഹോസ്പിറ്റൽ, കോട്ടയം
ഇടുക്കി ജില്ല
1. ജില്ലാ ആശുപത്രി, പൈനാവ്
2. താലൂക്ക് ആസ്ഥാന ആശുപത്രി, തൊടുപുഴ
3. താലൂക്ക് ആസ്ഥാന ആശുപത്രി, നെടുംകണ്ടം
4. താലൂക്ക് ആസ്ഥാന ആശുപത്രി, പീരുമേട്
5. താലൂക്ക് ആസ്ഥാന ആശുപത്രി, അടിമാലി
6. പ്രാഥമിക ആരോഗ്യ കേന്ദ്രം, പെരുവന്താനം
എറണാകുളം ജില്ല
1. സർക്കാർ മെഡിക്കൽ കോളേജ്, കൊച്ചി
2. ജനറൽ ആശുപത്രി, എറണാകുളം
3. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി
4. നിർമ്മല ആശുപത്രി, മൂവാറ്റുപുഴ (ഇപ്പോൾ ഈ സൗകര്യം ലഭ്യമല്ല)
5. മാർ ബസേലിയോസ് ആശുപത്രി, കോതമംഗലം (ഇപ്പോൾ ഇല്ല)
6. ചാരിസ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ
7. ലിറ്റിൽ ഫ്ലവർ ആശുപത്രി, അങ്കമാലി
8. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം
9. ആസ്റ്റർ മെഡിസിറ്റി, എറണാകുളം
10. അമൃത മെഡിക്കൽ കോളേജ്, എറണാകുളം
11. ലേക് ഷോർ ഹോസ്പിറ്റൽ, എറണാകുളം
12. സെൻറ് ജോർജ് ഹോസ്പിറ്റൽ, വാഴക്കുളം
13. താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂർ
കുറിപ്പിൽ പറയുന്ന ഈ വിവരം നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു. ഒരാൾക്ക് പാമ്പുകടിയേറ്റുവെന്ന് തോന്നുന്ന പക്ഷം അതിന് ചിക്തിസ ലഭിക്കുന്ന തൊട്ടടുത്ത ആശുപത്രിയിൽ ആളെ വേഗം എത്തിക്കാനാണ് ശ്രമിക്കേണ്ടത്. ഇങ്ങനെയുള്ള അവസരത്തിൽ ഓരോ നിമിഷവും രോഗിയുടെ ജീവൻ നിലനിർത്താൻ വിലപ്പെട്ടതാണെന്ന് തിരിച്ചറിയുക. കൂടെ നിൽക്കുന്നവരുടെ ചെറിയൊരു അശ്രദ്ധ മതി പാമ്പുകടിയേറ്റ ഒരാളുടെ ജീവൻ നഷ്ടപ്പെടുത്താൻ. അതിനാൽ ഇത് എല്ലാവരും ഒരു അറിവ് ആയി സ്വീകരിക്കുക. കൂടുതൽ പേരിലേയ്ക്ക് ഈ വിവരം ഷെയർ ചെയ്യുക.
#snakebite #financialaid #Kerala #health #emergency