മണ്‍പാത്ര നിര്‍മാണത്തിനും വിപണനത്തിനും ഖാദിബോര്‍ഡില്‍ നിന്നും ധനസഹായം
Dec 11, 2012, 18:50 IST
തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും പരമ്പരാഗത മണ്‍പാത്ര തൊഴിലാളികള്‍ക്ക് മണ്‍പാത്ര നിര്‍മാണത്തിനും, വിപണനത്തിനും ധനസഹായം ലഭിക്കും. വ്യക്തികള്‍ക്ക് 5,000 രൂപ വരെയും, സഹകരണസംഘങ്ങള്‍, സ്ഥാപനങ്ങള്‍, സ്വയംസഹായ സംഘങ്ങള്‍ എന്നിവയ്ക്ക് മൂന്ന് ലക്ഷം രൂപവരെയും ധനസഹായം ലഭിക്കും. പരമ്പരാഗത മണ്‍പാത്ര നിര്‍മാണതൊഴിലാളികള്‍ക്ക് മാത്രമാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഗുണഭോക്താക്കള്‍ വില്ലേജ് ഓഫീസറില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
നടപ്പുവര്‍ഷം 50 ലക്ഷം രൂപയാണ് ഈ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുളളത്. ബോര്‍ഡില്‍ നിന്നും ലഭിക്കുന്ന ധനസഹായത്തിന് തുല്യമായ തുക ഗുണഭോക്താക്കള്‍ കണ്ടെത്തണം. പദ്ധതി പ്രകാരം ധനസഹായത്തിനുള്ള അപേക്ഷാ ഫോറങ്ങള്‍ കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡിന്റെ ജില്ലാ ആഫീസുകളില്‍നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 31 നകം ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് ഖാദി ഗ്രാമ വ്യവസായ ജില്ലാ ആഫീസുമായി ബന്ധപ്പെടണം.

Keywords: Potter wheel, Kerala Ghadi Vyavasaya Board, Worker, Fund, Help, Government, Malayalam News, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.