കുട്ടികളിലടക്കം രോഗത്തിന് കാരണമായേക്കാമെന്ന കണ്ടെത്തൽ; ചെഞ്ചെവിയൻ ആമകൾ വ്യാപകമായി ഉപേക്ഷിക്കപ്പെടുന്നു
Jul 30, 2021, 11:50 IST
തൃശൂർ: (www.kvartha.com 30.07.2021) പരിസ്ഥിതി പ്രശ്നങ്ങൾ കൂടാതെ കുട്ടികളിലുൾപെടെ രോഗങ്ങൾക്കും കാരണമായേക്കാമെന്ന കണ്ടെത്തലിനെ തുടർന്ന് ചെഞ്ചെവിയൻ ആമകൾ വ്യാപകമായി ഉപേക്ഷിക്കപ്പെടുന്നു. വിവിധ ജില്ലകളിൽ നിന്നും ഇതിനോടകം തന്നെ കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂടിലേക്ക് കൊണ്ടുവന്നത് 77 ചെഞ്ചെവിയൻ ആമകളെയാണ്.
ഇവയുടെ ദോഷവശങ്ങളറിഞ്ഞ ഉടൻ ഉടമസ്ഥർ ഇവയെ അലക്ഷ്യമായി ഉപേക്ഷിക്കുന്നതിനാൽ നാടിന്റെ ആവാസവ്യവസ്ഥയ്ക്ക് തന്നെ ഇവ ഭീഷണിയാകാനിടയുണ്ട്.
ഇതിനോടകം തന്നെ ഇവയെ നാട്ടിലെ തോടുകളിലും പുഴകളിലും ഉൾപെടെ കണ്ടെത്തിയതിനാൽ ഭീഷണി ഫലപ്രദമായി തടയാനുള്ള മാർഗങ്ങൾക്കായി ഇവയുടെ സ്വഭാവവും ഇണചേരൽ, ഭക്ഷണ രീതികൾ തുടങ്ങിയവയുമെല്ലാം പഠനവിധേയമാക്കുകയാണ്.
ലോകപ്രശസ്ത കോമിക് കഥാപാത്രങ്ങളായ ‘ടീനേജ് മ്യൂടന്റ് നിൻജ ടർടിൽസ്’ലെ കഥാപാത്രങ്ങളുമായുള്ള രൂപസാദൃശ്യം ഇവയെ കുട്ടികളുടെ ഓമനകളാക്കി മാറ്റിയതോടെയാണ് ജന്മനാടായ മെക്സികോയിൽ നിന്ന് ഇവ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ തുടങ്ങിയത്.
വെജ്–നോൺവെജ് വ്യത്യാസമില്ലാതെ എന്തും കഴിക്കുമെന്നതും വളരെ പെട്ടെന്ന് ഇണങ്ങാനുള്ള കഴിവും താരതമ്യേന കുറഞ്ഞ വിലയുമെല്ലാം ഇവനെ കേരളത്തിലും സുലഭമാക്കി.

ഒരു കാലത്തു 2500 രൂപ വരെ വിലയുണ്ടായിരുന്ന ഇവ ഇപ്പോൾ 150 രൂപയ്ക്കു ലഭ്യമാണ്. 30 വർഷത്തോളം ആയുസുള്ള ഇവ തുടക്കത്തിൽ തീപ്പെട്ടി കൂട്ടിൽ കൊള്ളാവുന്ന വിധം ചെറുതായിരിക്കുമെങ്കിലും വളർന്നു കാഴ്ചയിലും സ്വഭാവത്തിലുമുള്ള ഓമനത്തം മാറുന്നതോടെ ഉടമസ്ഥർ ഉപേക്ഷിക്കുകയാണ്.
ചെഞ്ചെവിയന്‍ ആമ എന്ന് പേരുള്ള ഈ ആമയുടെ യഥാര്‍ഥ പേര് റെഡ് ഇയേഡ് സ്ലൈഡര്‍ ടര്‍ടില്‍ എന്നാണ്. ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ ദ കണ്‍സേര്‍വേഷന്‍ ഓഫ് ദ നേചര്‍ പുറത്തിറക്കിയ ലോകത്തെ ഏറ്റവും അധിനിവേശകാരികളായ 100 ജീവികളുടെ പട്ടികയില്‍ ഒന്ന് ഈ ആമയാണ്.
ഇവിടത്തെ തദ്ദേശീയ ആമകളെ ഇത് ഇല്ലായ്മ ചെയ്യും എന്നതാണ് മുഖ്യപ്രശ്‌നം. വേഗം വലുതാവുന്ന ഇനമാണിത്. പെട്ടെന്ന് പ്രായപൂര്‍ത്തിയാവും, അതിവേഗം പ്രത്യുല്‍പാദനം നടത്തും. ഭക്ഷണമായി ഉപയോഗിക്കപ്പെടാത്തതിനാല്‍ അവ ദീര്‍ഘകാലം ജീവിക്കും. അനേകം കുഞ്ഞുങ്ങള്‍ക്ക് ജന്‍മമേകും. നമ്മുടെ ജലാശയങ്ങള്‍ കീഴടക്കി അതിവേഗം വളരും. അതോടെ നമ്മുടെ നാടന്‍ ആമകള്‍ക്ക് ഭക്ഷണവും ഇടവും ഇല്ലാതാവും. നമ്മുടെ പരിസ്ഥിതിക്ക് അനുയോജ്യമായ നാടന്‍ ആമകള്‍ ഇല്ലാതാവും. ചുറ്റുപാടും ചെഞ്ചെവിയന്‍ ആമകള്‍ നിറയും.
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും ഈ ആമകള്‍. ജീവികളില്‍ രോഗബാധ ഉണ്ടാക്കുന്ന സാല്‍മണെലാ ബാക്ടീരിയയുടെ വാഹകരാണ് ഈയിനം ആമകള്‍. വയറിളക്കം, പനി, ചര്‍ദി, ഉദരരോഗങ്ങള്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.
Keywords: News, Thrissur, Kerala, State, Finding that it can cause disease in children; Red-eared slider turtles are abandoned.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.