Littering Fines | മാലിന്യം തളളല്‍ സ്ഥിരം പരിപാടിയാക്കിയതിന് അയ്യായിരം രൂപ പിഴ; ഫോടോയെടുത്ത് നല്‍കിയ ആള്‍ക്ക് 1500 രൂപ പാരിതോഷികം

 


കണ്ണൂര്‍: (KVARTHA) അഴീക്കോട് നിന്നും മാലിന്യം തള്ളാന്‍ കടന്നപ്പള്ളിയില്‍ എത്തിയ ആളുടെ ഫോടോയെടുത്ത് പഞ്ചായതിന് നല്‍കിയ യുവാവിന് 1500 രൂപ പാരിതോഷികം നല്‍കി പഞ്ചായത് അധികൃതര്‍ അനുമോദിച്ചു. സ്ഥിരമായി വണ്ണാത്തി പുഴയുടെ പഴയ പാലത്തിനടിയില്‍ മാലിന്യം വലിച്ചെറിയുന്ന അഴീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നാസറാണ് കുടുങ്ങിയത്. Littering Fines | മാലിന്യം തളളല്‍ സ്ഥിരം പരിപാടിയാക്കിയതിന് അയ്യായിരം രൂപ പിഴ; ഫോടോയെടുത്ത് നല്‍കിയ ആള്‍ക്ക് 1500 രൂപ പാരിതോഷികംപഞ്ചായത് അധികൃതര്‍ എത്ര ശ്രമിച്ചിട്ടും ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം പാലത്തിന് സമീപത്തെ ബസ് വെയിറ്റിംഗ് ഷെല്‍ടറില്‍ ബസ് കാത്തുനില്‍ക്കുന്ന കാനായി സ്വദേശി മണിയാണ് മാലിന്യം തള്ളുന്നയാളുടെ ഫോടോ മൊബൈല്‍ഫോണില്‍ പകര്‍ത്തി പഞ്ചായതിന് കൈമാറിയത്.

തുടര്‍ന്ന് ഇയാള്‍ വലിച്ചെറിഞ്ഞ മാലിന്യം പരിശോധിച്ചാണ് പഞ്ചായത് അധികൃതര്‍ ഇയാളെ തിരിച്ചറിഞ്ഞത് പഞ്ചായത് ഓഫീസിലേക്ക് വിളിച്ചുവരുത്തിയ നാസറില്‍ നിന്നും 5,000 രൂപ പിഴയായി ഈടാക്കി.

മാലിന്യം നിക്ഷേപിച്ചയാളുടെ ഫോടോയെടുത്ത് വിവരം നല്‍കിയ മണിക്ക് പാരിതോഷികമായി 1500 രൂപയുടെ ചെക് പഞ്ചായത് പ്രസിഡന്റ് ടി സുലജ കൈമാറി. പഞ്ചായത് ജീവനക്കാരും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

Keywords: Fine of Rs 5000 for making littering a regular event, Kannur, News, Fine, Garbage, Compensation, Photo, Panchayat, Police Station, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia