Finger Numbness | വെറുതേ ഇരിക്കുമ്പോള്‍ പോലും കയ്യില്‍ തരിപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിസ്സാരമായി കാണരുത്; ഈ രോഗങ്ങള്‍ നിങ്ങളില്‍ പിടിപെട്ടിരിക്കാം

 


കൊച്ചി: (KVARTHA) ഒരുപാട് പേരെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ് പലപ്പോഴും കയ്യിലെ തരിപ്പ്. കൈകളില്‍ മാത്രമല്ല ചിലരില്‍ വിരലുകളിലും ഈ തരിപ്പ് അനുഭവപ്പെടുന്നുണ്ട്. കൈകൊണ്ട് ഒന്നും പിടിക്കാന്‍ പറ്റാത്ത തരത്തില്‍ കൈ തരിക്കുന്ന അവസ്ഥയാണ്. വെറുതേ ഇരിക്കുമ്പോള്‍ പോലും കയ്യില്‍ തരിപ്പ് അനുഭവപ്പെടുന്നു. 

എന്നാല്‍ ഇത്തരം അവസ്ഥകളെ പലരും നിസ്സാരമായി കാണുന്നു. സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ പിന്നീട് ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം എന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നു. ഈ അവസ്ഥക്ക് പിന്നില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Finger Numbness |  വെറുതേ ഇരിക്കുമ്പോള്‍ പോലും കയ്യില്‍ തരിപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിസ്സാരമായി കാണരുത്; ഈ രോഗങ്ങള്‍ നിങ്ങളില്‍ പിടിപെട്ടിരിക്കാം


എഴുതുമ്പോള്‍, മൗസ് പിടിക്കുമ്പോള്‍, ടൈപ് ചെയ്യുമ്പോള്‍, ബസില്‍ പിടിക്കുമ്പോള്‍ എല്ലാം ഇത്തരത്തിലുള്ള തരിപ്പ് പലരിലും അനുഭവപ്പെടാറുണ്ട്. രാത്രി കിടക്കുമ്പോഴായിരിക്കും പലരേയും ഈ പ്രശ്‌നങ്ങള്‍ കൂടുതല്‍ അലട്ടുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും രാത്രിയില്‍ ഉറങ്ങാന്‍ പോലും പറ്റിയെന്ന് വരില്ല.

തൈറോയ്ഡ്, പ്രമേഹം, കാല്‍പ്പണല്‍ ടണല്‍ സിന്‍ഡ്രോം എന്നിവയെല്ലാം ഈ പ്രശ്‌നങ്ങളുടെ ഫലമായി ഉണ്ടാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം തരിപ്പിനെ കുറിച്ച് കൂടുതല്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ടെന്നിസ് എല്‍ബോ


ടെന്നിസ് എല്‍ബോ ആണ് കൈ തരിക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. കൈക്കുഴ ഭാഗത്തു കൂടി കടന്നു പോവുന്ന ഞരമ്പ് കുഴയില്‍ പെട്ട് ഞെരുങ്ങിയമരുന്നതിന്റെ ഫലമായാണ് ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവുന്നത്. ഇതാണ് ടെന്നിസ് എല്‍ബോ എന്നറിയപ്പെടുന്നത്. ഇതിന്റെ ഫലമായി കൈകളിലും വിരലുകളിലും തരിപ്പും ചെറിയ രീതിയില്‍ വേദനയും അനുഭവപ്പെടുന്നുണ്ട്. സ്ത്രീകളെയാണ് ഈ പ്രശ്‌നം കൂടുതലായി ബാധിക്കുന്നത്. അതുകൊണ്ടുതന്നെ പെട്ടെന്ന് തന്നെ ചികിത്സ നടത്തേണ്ടതാണ്.

ഹൈപ്പോ തൈറോയ്ഡ്

നാല്‍പ്പത് വയസ്സിന് ശേഷമാണ് പലപ്പോഴും സ്ത്രീകളില്‍ ഹൈപ്പോ തൈറോയ്ഡ് കണ്ടുവരുന്നത്. തൈറോയ്ഡിന്റെ പ്രധാന കാരണം ഹോര്‍മോണുകളില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ ആണ്. ഇത് അമിതമാവുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിസത്തിന് കാരണമാകുന്നത്. ഇത്തരം അസ്വസ്ഥതകള്‍ ഉള്ളവരില്‍ കൈതരിപ്പിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ചികിത്സ അത്യാവശ്യമാണ്.

വിറ്റാമിന്‍ ബി 12ന്റെ കുറവ്

ശരീരത്തില്‍ വിറ്റാമിന്‍ ബി 12-ന്റെ കുറവുള്ളവരിലും കൈ തരിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരക്കാര്‍ ചുവന്ന രക്തകോശങ്ങള്‍ വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കണം. അതിനായി പോഷക ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. ഒപ്പം മുട്ട, മത്സ്യം, മാംസം എന്നിവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പെടുത്തുകയും വേണം.

പ്രമേഹം

പ്രമേഹ രോഗികളില്‍ പ്രകടമാകുന്ന ഒരു പ്രധാന ലക്ഷണങ്ങളാണ് കൈകളിലെ തരിപ്പ്. ഇതിന്റെ ഫലമായി ഇവരില്‍ ഉയര്‍ന്ന ദാഹവും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്.

സ്‌ട്രോക്ക്


സ്‌ട്രോക്ക് അഥവാ പക്ഷാഘാതം പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ വര്‍ധിപ്പിക്കുന്ന ഒന്നാണ്. ഇവരില്‍ കയ്യിലും വിരലുകളിലും തരിപ്പ് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. തലച്ചോറില്‍ നിന്നും കൈകളിലേക്കുള്ള രക്തപ്രവാഹത്തില്‍ തടസ്സമോ കുറവോ സംഭവിക്കുമ്പോഴാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

മദ്യപിക്കുന്നവരില്‍

മദ്യപിക്കുന്നവര്‍ പെട്ടെന്ന് മദ്യപാനം നിര്‍ത്തുമ്പോള്‍ കൈകളില്‍ വിറയലും തരിപ്പും അനുഭവപ്പെടുന്നുണ്ട്. ഇവരില്‍ പല കാരണങ്ങള്‍ കൊണ്ടും ഇത് സംഭവിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്. മദ്യപാനം ശരീരത്തിലെ നാഡി ഞരമ്പുകളെ നശിപ്പിക്കുന്നു. ഇതിലൂടെയാണ് പലപ്പോഴും കൈകളില്‍ മരവിപ്പ് അനുഭവപ്പെടുന്നത്.

അമിതവണ്ണം


അമിതവണ്ണമുള്ളവരിലും ഇതേ പ്രശ്‌നം തന്നെ കണ്ട് വരുന്നുണ്ട്. ഇവരില്‍ കൈകളിലെ തരിപ്പ് വിരലുകളിലേക്കും ബാധിക്കുന്നു. കാരണം ഇവരുടെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ശരിയായ രീതിയില്‍ രക്തപ്രവാഹം നടക്കുന്നില്ല. ഇതിന് ശരിയായ സമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ അല്‍പം ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നേക്കാം എന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Keywords: Finger Numbness: Causes, Diagnosis, and Treatment, Kochi, News, Finger Numbness, Treatment, Doctors, Warning, Health Tips, Health, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia