Fire Accident | ഫറൂഖ് ഓയില്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; വലിയ അപകടം ഒഴിവാക്കാന്‍ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു
കോഴിക്കോട്: (www.kvartha.com) ഫറൂഖില്‍ ഓയില്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. പഴയ പാലത്തിന് സമീപമുള്ള ചെറുവണ്ണൂര്‍ ഓയില്‍ ഫാക്ടറിയുടെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. സുഹൈല്‍ എന്ന തൊഴിലാളിക്ക് അപകടത്തില്‍ സാരമല്ലാത്ത പൊള്ളലേറ്റതായാണ് വിവരം. വലിയ നാശനഷ്ടം സംഭവിച്ചുവെങ്കിലും ആളപായമില്ല.
അതേസമയം അഞ്ച് യൂനിറ്റ് ഫയര്‍ഫോഴ്സ് യൂനിറ്റ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഗോഡൗണ്‍ ഏതാണ്ട് പൂര്‍ണ്ണമായി കത്തിനശിച്ചു. വലിയ അപകടം ഒഴിവാക്കാന്‍ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സമീപത്തെ വീട്ടുകാരെ മാറ്റിപാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
Keywords: Kozhikode, News, Kerala, Fire, Accident, Injured, Fire accident in feroke oil factory.