തിരുവനന്തപുരം കരമന ജംഗ്ഷന് സമീപത്തെ ബാറ്റാ ഷോറൂമില്‍ വന്‍ തീപിടുത്തം; ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു; ആളപായമില്ല; ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി കണക്ക്
Jan 22, 2020, 12:10 IST
തിരുവനന്തപുരം: (www.kvartha.com 22.01.2020) തിരുവനന്തപുരം കരമന ജംഗ്ഷന് സമീപത്തെ ബാറ്റാ ഷോറൂമില്‍ വന്‍തീപിടുത്തം. സംഭവത്തില്‍ ആളപായമില്ല. ഷോറൂമിലെ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. മൂന്ന് നില കെട്ടിടത്തിന്റെ ഷോറൂമിന് ഏറ്റവും മുകളിലായാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ചെങ്കല്‍ ചൂളയില്‍ നിന്ന് മൂന്ന് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. കരമന പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ചെരുപ്പുകളും ബാഗുകളും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ബുധനാഴ്ച രാവിലെ ഒന്‍പതരമണിയോടെയാണ് തീപിടുത്തം ഉണ്ടായത്. തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
ഫയര്‍ഫോഴ്സ് എത്തിയതോടെ തിരക്കേറിയ റോഡില്‍ ഏറെനേരം ഗതാഗതക്കുരുക്കും ഉണ്ടായി. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. റോഡരികിലാണ് ഷോറൂം എന്നതിനാല്‍ തീയണയ്ക്കാന്‍ ഫയര്‍ഫോഴ്സിനും ശ്രമകരമായിട്ടില്ല. ഈ ഷോറൂമില്‍ നിന്നായിരുന്നു ജില്ലയിലെ മറ്റ് ഷോറൂമുകളിലേക്ക് ബാറ്റയുടെ ഉത്പന്നങ്ങള്‍ എത്തിച്ചിരുന്നത്.
അപകടം നടന്ന സമയത്ത് കട തുറന്നിട്ടുണ്ടായിരുന്നില്ല. റോഡില്‍ നിന്നവരാണ് കടയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് പൊലീസിനെ വിവരം അറിയിച്ചത്. കടയ്ക്ക് സമീപമായി എ ടി എമ്മും എതിര്‍വശത്തായി പെട്രോള്‍ പമ്പും സ്ഥിതി ചെയ്യുന്നുണ്ട്. അവിടേക്ക് തീപടരാത്തത് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കിയെന്ന് അഗ്നിശമന സേന അധികൃതര്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Fire at Bata store warehouse in Karamana in TVM, Thiruvananthapuram, News, Fire, Police, Phone call, Auto & Vehicles, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.