Fire | വര്‍ക്കലയിലെ റിസോര്‍ടില്‍ തീപ്പിടുത്തം; 5 ലക്ഷം രൂപയുടെ നഷ്ടം

 


തിരുവനന്തപുരം: (www.kvartha.com) വര്‍ക്കലയിലെ റിസോര്‍ടില്‍ തീപ്പിടുത്തം. റിസോര്‍ടിലെ യോഗ ഹാളിലുള്ള ഹടിലായിരുന്നു തീപ്പിടുത്തമുണ്ടായത്. ഞായറാഴ്ച രാത്രി 12.30 മണിയോടെയാണ് നോര്‍ത് ക്ലിഫിലെ പുച്‌നി ലാല എന്ന റിസോര്‍ടിലാണ് അപകടം. റിസോര്‍ട് അടച്ചിട്ടിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

തീപ്പിടുത്തം ഉണ്ടാവുമ്പോള്‍ ബുക് സ്റ്റാള്‍ നടത്തുന്ന ഒരാള്‍ മാത്രമാണ് റിസോര്‍ടില്‍ ഉണ്ടായിരുന്നത്. ഇദ്ദേഹം ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. തീപ്പിടുത്തത്തില്‍ അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

Fire | വര്‍ക്കലയിലെ റിസോര്‍ടില്‍ തീപ്പിടുത്തം; 5 ലക്ഷം രൂപയുടെ നഷ്ടം

Keywords: Thiruvananthapuram, News, Kerala, Fire, Accident, Varkala: Fire breaks out at resort; Loss of Rs 5 lakh.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia