Fire | പാലക്കാട് ടയര്‍ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം; 17 അഗ്‌നിരക്ഷാസേന യൂനിറ്റുകള്‍ 5 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍

 



പാലക്കാട്: (www.kvartha.com) നഗരത്തിലെ മാര്‍കറ്റ് റോഡില്‍ പിരിയാരി സ്വദേശി ആശിഖിന്റെ ഉടമസ്ഥതയിലുള്ള ബിസ്മി ടയര്‍ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. 17 അഗ്‌നിരക്ഷാസേന യൂനിറ്റുകള്‍ അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഗോഡൗണ്‍ പൂര്‍ണമായും രാത്രിയില്‍ കത്തിനശിച്ചു. ഒന്നരക്കോടിയിലേറെ രൂപയുടെ ടയറുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഉടമ പറയുന്നത്.

മഞ്ഞക്കുളം പള്ളി റോഡിലെ ടയര്‍ ഗോഡൗണിന് പിന്നിലായി രാത്രി 10 മണിയോടെയാണ് തീപ്പിടിത്തം ശ്രദ്ധയില്‍പെട്ടത്. ഗോഡൗണിന് പിന്നിലായി ചവര്‍ കൂട്ടിയിട്ട് കത്തിക്കുന്നതില്‍ നിന്നുള്ള തീപിപിടിത്തമെന്നാണ് നിഗമനം. വിവരമറിഞ്ഞ് സമീപത്തെ ഹോടെല്‍ ജീവനക്കാര്‍ എത്തുമ്പോഴേക്കും തീ അകത്തേക്ക് പടര്‍ന്നിരുന്നു. 

ജില്ലയിലെ ഭൂരിഭാഗം അഗ്‌നിശമനസേന യൂനിറ്റുകളില്‍ നിന്നും വാഹനങ്ങളെത്തി. ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്രയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. അണയ്ക്കും തോറും ആളിപ്പടരുന്ന മട്ടില്‍ തീ ഏറെ നേരം ആശങ്ക കൂട്ടി. സമീപത്തെ കടകളിലേക്ക് തീ പടരാതെ നോക്കിയത് അത്യാഹിതം ഒഴിവാക്കി. പുക കിലോമീറ്ററുകള്‍ക്ക് അപ്പുറത്തേക്കും പടര്‍ന്നു. 

വെള്ളം ശേഖരിക്കാന്‍ നഗരത്തില്‍ സ്ഥാപിച്ചുള്ള 58 ഫയര്‍ ഹൈഡ്രന്റുകളില്‍ ഒന്നുപോലും പ്രവര്‍ത്തിത്തിച്ചില്ല. മലമ്പുഴ വെള്ളവും ശേഖരിക്കാന്‍ കഴിയാതെ സര്‍വീസ് സ്റ്റേഷനുകളില്‍ നിന്നും കുഴല്‍ക്കിണറില്‍ നിന്നും വെള്ളം ശേഖരിച്ചാണ് തീകെടുത്തിയത്. നിരവധി പരിമിതികളുണ്ടെന്ന് അഗ്‌നിശമനസേന പാലക്കാട് സ്റ്റേഷന്‍ ഓഫിസര്‍ ജോബി ജേക്കബ് പറഞ്ഞു. വേഗത്തില്‍ തീ അണയ്ക്കാന്‍ കഴിയാത്തതില്‍ അഗ്‌നിശമന സേനയ്ക്കും പിഴവുണ്ടെന്നാണ് ആക്ഷേപം. 

Fire | പാലക്കാട് ടയര്‍ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം; 17 അഗ്‌നിരക്ഷാസേന യൂനിറ്റുകള്‍ 5 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി; രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍


തീപ്പിടിത്ത വിവരമറിഞ്ഞ് എത്തിയ ആദ്യവാഹനം വേഗത്തില്‍ വെള്ളം നനച്ച് തീകെടുത്താന്‍ ശ്രമിച്ചു. കരുതിയ വെള്ളം തീര്‍ന്നതോടെ എവിടെ നിന്ന് വെള്ളം ശേഖരിക്കുമെന്ന ആശയക്കുഴപ്പത്തിലായി. ഒഴുക്കില്‍പെട്ടയാളിനായുള്ള തിരച്ചില്‍ കാരണം മലമ്പുഴ കനാല്‍ വഴിയുള്ള ജലവിതരണം തടസപ്പെട്ടിരുന്നു. ഇതോടെ കനാലില്‍ നിന്നുള്ള സംഭരണവും മുടങ്ങി. ഒടുവില്‍ നഗരത്തില്‍ നിന്നും ഏറെ ദൂരം സഞ്ചരിച്ചാണ് വാഹനങ്ങളില്‍ വെള്ളം നിറച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Keywords:  News,Kerala,State,palakkad,Top-Headlines,Fire, Fire brigade did not get water to extinguish the fire in Palakkad city
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia