Fire | കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു; ജീവനക്കാർ ചാടി രക്ഷപ്പെട്ടു

 
Burnt lorry on Chala bypass road in Kannur after fire accident.
Burnt lorry on Chala bypass road in Kannur after fire accident.

Photo: Arranged

● സംഭവം ചാല ബൈപ്പാസ് റോഡിൽ.
● ലോറിയുടെ കാബിൻ പൂർണമായും കത്തി നശിച്ചു.
● ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
● അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു.

കണ്ണൂർ: (KVARTHA) ചാല ബൈപ്പാസ് റോഡിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ച് അപകടം. എറണാകുളത്തുനിന്ന് പ്ലൈവുഡുമായി പൂനെയിലേക്ക് പോകുകയായിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷൻ നാഷണൽ പെർമിറ്റ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ കാബിൻ പൂർണമായും കത്തി നശിച്ചു. അപകടത്തിൽ നിന്നും അത്ഭുതകരമായാണ് ലോറി ജീവനക്കാർ രക്ഷപ്പെട്ടത്.

ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. എഞ്ചിനിൽനിന്ന് തീ ഉയരുന്നത് കണ്ട ഡ്രൈവറും സഹായിയും വാഹനം റോഡരികിലേക്ക് ഒതുക്കിയശേഷം പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ തീയണക്കാൻ ശ്രമിച്ചെങ്കിലും തീ നിയന്ത്രണവിധേയമാക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.

കണ്ണൂരിൽനിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീയണച്ചു. പ്ലൈവുഡ് ലോഡിന്റെ ഒരു ഭാഗവും കത്തി നശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് കുറച്ചുനേരം ഈ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.

A moving lorry carrying plywood caught fire on the Chala bypass road in Kannur. The staff escaped unhurt. Firefighters extinguished the blaze. Short circuit suspected as the cause.

#KannurFire #LorryAccident #FireAccident #RoadSafety #KeralaNews #Firefighters

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia