കൈവെട്ട് കേസ് പരിഗണിക്കുന്ന കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ തീപിടുത്തം

 


കൊച്ചി: (www.kvartha.com 05/02/2015) ചോദ്യപേപ്പറില്‍ മതനിന്ദനടത്തിയെന്നതിന്റെ പേരില്‍ അധ്യാപകന്റെ കെവെട്ടിയതടക്കമുള്ള കേസുകളുടെ വിചാരണ നടക്കന്ന കൊച്ചി എന്‍.ഐ.എ. കോടതിയില്‍ തീപിടുത്തം. രേഖകളില്‍ ചിലത് കത്തിനശിച്ചു.

രണ്ടു കോടതികളുള്ള സമുച്ചയത്തിലെ ഒരു കോടതിയുടെ ഓഫിസിലാണ് തീപിടുത്തമുണ്ടായത്. ഇവിടുത്തെ കംപ്യൂട്ടറും ഫോട്ടോസ്റ്റാറ്റ് മെഷീനും കത്തി നശിച്ചു. ഈ മുറി സീല്‍ ചെയ്താണ് ഫൊറന്‍സിക് വിഭാഗം പരിശോധന നടത്തുന്നത്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാമെന്നാണ് പ്രാഥമിക നിഗമനം.

കൈവെട്ട് കേസ് പരിഗണിക്കുന്ന കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ തീപിടുത്തംബുധനാഴ്ച രാത്രിയാണ് തീപിടുത്തമുണ്ടായത്. എന്നാല്‍ രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. ഇവിടെ ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാനായിക്കുളം സിമി ക്യാമ്പ്, കാശ്മീര്‍ രിക്രൂട്ട്‌മെന്റ് കേസ്, കോഴിക്കോട് ഇരട്ട സ്‌ഫെടന കേസ് തുടങ്ങിയ പ്രധാനപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന കോടതിയാണ് ഇത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: NIA Court, Hand Chopping case, fire, short circuit, office, Documents.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia