ആ സ്‌ഫോടന ശബ്ദം കവര്‍ന്നത് ശ്രീല­ത­യുടെ ജീവന്‍

 


ആ സ്‌ഫോടന ശബ്ദം കവര്‍ന്നത് ശ്രീല­ത­യുടെ ജീവന്‍
ക­ണ്ണൂര്‍: രാത്രി ഭക്ഷ­ണ­മൊക്കെ കഴിച്ച് ഉറ­ങ്ങാന്‍ തുട­ങ്ങു­മ്പോ­ഴാണ് ശ്രീല­ത­യുടെ വീട്ടില്‍ ഉഗ്രസ്‌ഫോട­ന­ത്തിന്റെ ഘോര­ശബ്ദം കേട്ട­ത്. വീടി­ന­ടുത്ത് നിന്നു­ണ്ടായ ശബ്ദം എന്താ­ണെ­ന്ന­റി­യു­ന്ന­തിന് ശ്രീലത വാതില്‍ തുറന്നു. എന്നാല്‍ ശ്രീല­തയെ എതി­രേ­റ്റത് പാഞ്ഞു­വന്ന അഗ്നി­ഗോ­ള­ങ്ങളാ­യിരു­ന്നു. വാതി­ലി­നു­ള്ളി­ലൂടെ തീ അക­ത്തേക്ക് പാഞ്ഞ് കയ­റു­ക­യാ­യി­രു­ന്നു. പിന്നീട് ശ്രീല­ത­യുടെ വീട് എന്നത് സങ്കല്‍പ്പം മാത്ര­മായി മാ­റി.

അഗ്നി വിഴു­ങ്ങിയ വീടി­നു­ള്ളില്‍ ശ്രീല­ത­യുടെ ഭര്‍ത്താവും മക്ക­ളു­മു­ണ്ടാ­യി­രു­ന്നു. മണി­ക്കൂ­റു­കള്‍ക്കു ശേഷ­മാണ് മാര­ക­മായി പൊ­ള്ള­ലേറ്റ ശ്രീല­തയെയും മറ്റു­ള്ള­വ­രേയും ആശു­പ­ത്രി­യി­ലെ­ത്തി­ക്കാന്‍ സാധി­ച്ച­ത്. അത്രയും സമയം ആര്‍ക്കും സംഭവം നടന്ന സ്ഥല­ത്തേക്ക് പോകാന്‍ സാധി­ച്ചി­ല്ല. ലോറി ആകാ­ശ­ത്തേക്ക് ഉയര്‍ന്നു­പൊ­ങ്ങി­യാണ് കത്തി­യ­ത്. കൂടാതെ തീ സമീപ പ്രദേ­ശ­ങ്ങ­ളി­ലേക്ക് പാഞ്ഞ് വരി­ക­യാ­യി­രു­ന്നു. ആദ്യ മണി­ക്കൂ­റു­ക­ളില്‍ തീ നിയ­ന്ത്ര­ണ­വി­ധേ­യ­മാ­ക്കാന്‍ നാട്ടു­കാര്‍ക്കോ, ഫയര്‍ഫോ­ഴ്‌സിനോ സാധി­ച്ചി­ല്ല.

ചാല പ്രദേ­ശ­ത്തേക്ക് ആര്‍ക്കും പ്രവേ­ശി­ക്കാന്‍ കൂടി സാധി­ച്ചി­ല്ല. ലോറിക്കു സമീ­പ­മു­ണ്ടാ­യി­രുന്ന വാഹ­ന­ങ്ങളും വീടു­കളും കൃഷി­യി­ട­ങ്ങളും പൂര്‍ണ്ണ­മായും കത്തി നശി­ച്ചു. ഓണ­മാ­ഘോ­ഷി­ക്കാന്‍ തയ്യാ­റാ­യി­രു­ന്ന­വ­രുടെ വീടു­ക­ളി­ലേ­ക്കാണ് മാവേ­ലിക്കു പകരം തീ കാല­നേ­പ്പോലെ കട­ന്നു­വ­ന്ന­ത്. ഉറ­ങ്ങാനൊ­രു­ങ്ങു­മ്പോള്‍ അപ്ര­തീ­ക്ഷി­ത­മായി കട­ന്നെ­ത്തിയ ദുരന്തം നാടിനെ കണ്ണീ­രി­ലാ­ഴ്ത്തി.

Keywords:  Tanker Lorry blast, Fire, Kannur, Kerala, Accident, Burnt, Tamilnadu Native, Driver, Gas Tanker, Malayalam News, Injured, Death
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia