കിള്ളിപ്പാലം പി.ആര്‍.എസ് ആശുപത്രിയില്‍ തീപിടുത്തം: ആളപായമില്ല

 


തിരുവനന്തപുരം:  (www.kvartha.com 06.04.2014)  കിള്ളിപ്പാലത്തെ പി.ആര്‍.എസ് ആശുപത്രിയില്‍ തീപിടുത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ ആളപായമൊന്നും സംഭവിച്ചിട്ടില്ല.

ഹൃദയശസ്ത്രക്രിയയായ ആന്‍ജിയോപ്‌ളാസ്റ്റി ചെയ്യുന്ന കാത്ത് ലാബിനാണ് തിങ്കളാഴ്ച രാവിലെ 8.45 മണിയോടെ  തീപിടിത്തമുണ്ടായത്. തീപിടുത്തമുണ്ടായ അവസരത്തില്‍  ലാബില്‍ ആളില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ്  പ്രാഥമിക നിഗമനം.
കിള്ളിപ്പാലം പി.ആര്‍.എസ്  ആശുപത്രിയില്‍ തീപിടുത്തം: ആളപായമില്ല
തീപിടുത്തമുണ്ടായ ഉടനെ തന്നെ  ആശുപത്രിയ്ക്കുള്ളിലുള്ള
സംവിധാനത്തിലൂടെ തീ അണയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു.

എന്നാല്‍ തീകെടുത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ചെങ്കല്‍ചൂളയില്‍  നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി ഒമ്പതരയോടെയാണ്  തീ അണച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Also Read: 
പി കരുണാകരന്‍ ജന്മനാട്ടിൽ

Keywords:  Fire force,Chengalchoola,Thiruvananthapuram, Hospital, Firing, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia