മണിയെ ആദ്യം ശിക്ഷിച്ചത് സി.പി.എം.: ആഭ്യന്തരമന്ത്രി തിരു­വഞ്ചൂര്‍

 


മണിയെ ആദ്യം ശിക്ഷിച്ചത് സി.പി.എം.: ആഭ്യന്തരമന്ത്രി തിരു­വഞ്ചൂര്‍
ഇ­ടുക്കി: വി­വാ­ദ­പ്ര­സം­ഗ­ത്തി­ന്റെ പേ­രില്‍ മണിയെ ആദ്യം ശിക്ഷിച്ചത് സി.പി.എം. ആണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വിവാദം ഉയര്‍ന്നപ്പോള്‍ അന്വേഷണം നടത്തി കുറ്റക്കാരനെന്നു കണ്ട് സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിയത് സി.പി.എം ആണെന്നും തിരുവഞ്ചൂര്‍ വ്യ­ക്ത­മാക്കി.

മണക്കാട് വിവാദ പ്രസംഗത്തിന്റെ പേരില്‍ സി.പി.എം. ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണിയെ അറസ്റ്റ് ചെയ്യുന്നത് വൈകും. വിഷയത്തില്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം ലഭിച്ച ശേഷം മാത്രമാകും അ­റ­സ്റ്റെന്നും തി­രു­വ­ഞ്ചൂര്‍ കൂ­ട്ടി­ച്ചേര്‍ത്തു.

Keywords:  Idukki, CPM, Arrest, Investigates, Thiruvanchoor Radhakrishnan, Kerala, Malayalam News, Kerala Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia