Death anniversary | വികെ അബ്ദുല്‍ ഖാദര്‍ മൗലവി പകര്‍ന്നു നല്‍കിയത് പക്വതയുള്ള നേതൃത്വമെന്ന് അബ്ദുസ്സമദ് സമദാനി എംപി
Oct 5, 2022, 20:53 IST
കണ്ണൂര്‍: (www.kvartha.com) ഒട്ടേറെ നന്മകള് നിറഞ്ഞ വ്യക്തിത്വത്തിനുടമയായിരുന്നു വികെ അബ്ദുല്‍ ഖാദര്‍ മൗലവിയെന്ന് മുസ്ലിം ലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡണ്ട് എംപി അബ്ദുസ്സമദ് സമദാനി എംപി പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനായിരുന്ന വികെ അബ്ദുല്‍ഖാദര്‍ മൗലവിയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ ചേമ്പര്‍ ഹോളില്‍ ജില്ലാ മുസ്ലിം ലീഗ് കമിറ്റി സംഘടിപ്പിച്ച മൗലവി സ്മൃതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികെ അബ്ദുല്‍ ഖാദര്‍ മൗലവി പക്വത നിറഞ്ഞ നേതൃത്വമാണ് പ്രദാനം ചെയ്തത്. സമുദായത്തിന്റെ ക്ഷേമത്തെ സംബന്ധിച്ച് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. രാഷ്ട്രീയകാര്യങ്ങളിലുള്ള അദ്ദേഹത്തിന്റെ അറിവും പരിചയവും മികവുറ്റതായിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന പൊതുജീവിതത്തില്‍ വെച്ചുപുലര്‍ത്തിയ വിശുദ്ധിയും മൂല്യബോധവും ആ ജീവിതത്തിന് ശോഭ പകര്‍ന്നു. രൂപത്തിലും ഭാവത്തിവും പ്രവര്‍ത്തന ശൈലിയിലുമെല്ലാം മൗലവി സാഹിബ് വ്യത്യസ്തനായിരുന്നു. വ്യക്തിബന്ധങ്ങളില്‍ തികഞ്ഞ ഊഷ്മളതയാണ് അദ്ദേഹത്തില്‍ നിന്ന് പ്രകടമായത്. പരസ്പര വിശ്വാസത്തിന്റെയും ആത്മാര്‍ഥമായ സ്നേഹത്തിന്റെയും വികാഗുണകാംക്ഷയും സദ്സ്വഭാവവും സ്നേഹവുംഎല്ലാവര്ക്കുംഅനുഭവവേദ്യമാക്കിയ നന്മകളിലെ വ്യത്യസ്തനായിരുന്നു വി കെ അബ്ദുല്‍ ഖാദര്‍ മൗലവിയെന്ന് സമദാനി അനുസ്മരിച്ചു.
ജില്ലാ പ്രസിഡണ്ട് പി കുഞ്ഞി മുഹമ്മദ് അധ്യക്ഷനായി. കെപിസിസി വൈസ് പ്രസിഡണ്ട് അഡ്വ: ടി സിദ്ദീഖ് എംഎല്‍എ, മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി അബ്ദുർ റഹ്മാൻ കല്ലായി, യുഡിഎഫ് ജില്ലാ ചെയര്മാന് പിടി മാത്യു, സിഎംപി പോളിറ്റ്ബ്യൂറോ മെമ്പര്‍ സിഎ അജീര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. അഡ്വ. അബ്ദുല്‍ കരീം ചേലേരി, വിപി വമ്പന്‍, അഡ്വ. എസ് മുഹമ്മദ്, ടിഎ തങ്ങള്‍, എന്‍എ അബൂബകര്‍ മാസ്റ്റര്‍, കെവി മുഹമ്മദലി, ഇബ്രാഹിം മുണ്ടേരി, കെടി സഹദുല്ല, അഡ്വ. കെഎ ലത്വീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി, എംഎ കരീം, ഡെപ്യൂടി മേയര്‍ കെ ഷബീന ടീച്ചര്‍ , പാനൂര്‍ നഗരസഭ ചെയര്മാന് വി നാസര്‍ മാസ്റ്റര്‍, നസീര്‍ നെല്ലൂര്‍, പിസി നസീര്‍, ഷജീര്‍ ഇഖ്ബാല്‍, നസീര്‍ പുറത്തീല്‍, ഒകെ ജാസിര്‍ പ്രസംഗിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.