14ാം നിയമസഭയുടെ കന്നി സമ്മേളനം വ്യാഴാഴ്ച; വി എസ് സഭയിലെ കാരണവര്‍, കുഞ്ഞന്‍ മുഹമ്മദ് മുഹ്‌സിന്‍

 


തിരുവനന്തപുരം: (www.kvartha.com 02.06.2016) 14ാം നിയമസഭയുടെ കന്നി സമ്മേളനം വ്യാഴാഴ്ച നടക്കും. കുഞ്ഞനും കാരണവരും ഭരണപക്ഷമായ ഇടതുമുന്നണിയിലാണ്. കാരണവര്‍ വി.എസ്. അച്യുതാനന്ദന്‍ തന്നെ.

യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയ തെരഞ്ഞെടുപ്പ് ഫലത്തില്‍ വിജയിച്ചുവന്നവരില്‍ കുഞ്ഞന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികൂടിയായ സി.പി.ഐയുടെ മുഹമ്മദ് മുഹ്‌സിനാണ്.

സഭയിലെ ഏറ്റവും മുതിര്‍ന്ന വി എസ് അച്യുതാനന്ദന് 92 വയസാണ് പ്രായം. ഏറ്റവും പ്രായം കുറഞ്ഞ മുഹമ്മദ് മുഹ്‌സിന് വയസ്സ് 30 ആണ്. പ്രതിപക്ഷനിരയിലെ കാരണവര്‍ കെ.എം. മാണിയാണ്. മാണിയുടെ വയസ് 83 ആണ്. പ്രതിപക്ഷനിരയിലെ ഏറ്റവും പ്രായം കുറഞ്ഞവ്യക്തി ജി. കാര്‍ത്തികേയന്റെ മകന്‍ ശബരീനാഥനാണ്. 31 വയസ്.

14ാം നിയമസഭയുടെ കന്നി സമ്മേളനം വ്യാഴാഴ്ച; വി എസ് സഭയിലെ കാരണവര്‍, കുഞ്ഞന്‍ മുഹമ്മദ് മുഹ്‌സിന്‍
പതിനഞ്ചിലേറെ പേര്‍ 30-39 വയസിനിടയ്ക്കുള്ളവരാണ്. സഭയുടെ ശരാശരി പ്രായം 55 വയസാണ്. ബി ജെ പി എം എല്‍ എ ഒ രാജഗോപാലിന്റെ വയസ്സ് 86 ആണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രായം 72 വയസ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടേത് 59 ആണ്.

Keywords:Thiruvananthapuram, Kerala, Assembly, V.S Achuthanandan, Chief Minister, Pinarayi vijayan, Government, LDF, UDF, BJP, Congress, CPM, CPI, MLA.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia