Vizhinjam Port | വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പലിനെ സ്വീകരിക്കുന്ന ഔദ്യോഗിക ചടങ്ങ്; ലത്തീന്‍ സഭ പങ്കെടുക്കില്ല, അണമുട്ടിയാല്‍ പാമ്പും കടിക്കുമെന്ന് ഫാ. യൂജിന്‍ പെരേര

 


തിരുവനന്തപുരം: (KVARTHA) വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പലിനെ സ്വീകരിക്കുന്ന ഔദ്യോഗിക ചടങ്ങില്‍ ലത്തീന്‍ സഭ പങ്കെടുക്കില്ലെന്ന് ലത്തീന്‍ അതിരൂപത വികാരി ജെനറല്‍ ഫാ. യൂജിന്‍ പെരേര. സഭക്ക് സര്‍കാരുമായി യാതൊരു ഭിന്നതയുമില്ലെന്നും പക്ഷെ അണമുട്ടിയാല്‍ പാമ്പും കടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ നടക്കുന്നത് കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണ്. ക്രെയ്ന്‍ വരുന്നതിന് എന്തിനാണ് ഈ മാമാങ്കം. പരിപാടിയോട് സഹകരിക്കാനുള്ള തീരുമാനത്തില്‍ വിഴിഞ്ഞം ഇടവക ആത്മ പരിശോധന നടത്തണം. ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചതായി അറിയില്ലെന്നും യൂജിന്‍ പെരേര വ്യക്തമാക്കി.

ഉദ്ഘാടന ചടങ്ങിലേക്ക് രൂപത പ്രതിനികളെ ക്ഷണിച്ചതായി അറിയില്ല. സമരം അവസാനിപ്പിച്ച സമയത്തെ വാഗ്ദാനങ്ങള്‍ സര്‍കാര്‍ പാലിച്ചില്ലെന്നും ചടങ്ങില്‍ സര്‍കാരുമായി സഹകരിക്കില്ലെന്നും യൂജിന്‍ പെരേര പറഞ്ഞു.

അതിനിടെ, വിഴിഞ്ഞം പോര്‍ട് എംഡി സ്ഥാനത്ത് നിന്ന് അദീല അബ്ദുള്ളയെ മാറ്റി. അദീല അബ്ദുള്ളയ്ക്ക് പകരം പത്തനംതിട്ട കലക്ടറായിരുന്ന ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോര്‍ട് എംഡിയായി നിയമിച്ചു. വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പല്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് എംഡിയെ മാറ്റുന്നത്.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് അദീല അബ്ദുള്ളയായിരുന്നു ലത്തീന്‍ അതിരൂപതയുമായി വിവിധ ചര്‍ച്ചകള്‍ നടത്തിയിരുന്നത്. ഉദ്ഘാടനച്ചടങ്ങിന് അവരെ എത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതും അദീലയായിരുന്നു. എന്നാല്‍ ഇന്നലെ പുറത്തിറക്കിയ ഔദ്യോഗിക ക്ഷണക്കത്തില്‍ ആര്‍ച് ബിഷപിന്റെ പേരുണ്ടെങ്കിലും അവര്‍ ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Vizhinjam Port | വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പലിനെ സ്വീകരിക്കുന്ന ഔദ്യോഗിക ചടങ്ങ്; ലത്തീന്‍ സഭ പങ്കെടുക്കില്ല, അണമുട്ടിയാല്‍ പാമ്പും കടിക്കുമെന്ന് ഫാ. യൂജിന്‍ പെരേര



Keywords: News, Kerala, Kerala-News, Malayalam-News, Kerala News, Thiruvananthapuram News, First Ship, Vizhinjam Port, Latin Church, Boycott, Government Event, First ship in Vizhinjam port: Latin Church to boycott govt event.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia