ഇടുക്കിയില്‍ മത്സ്യ മോഷണം: സുഭിക്ഷകേരളം പദ്ധതി പ്രകാരം നടത്തിയ മത്സ്യകൃഷിയില്‍ നിന്ന് കാണാതായത് 800 കിലോഗ്രാം മത്സ്യം

 


ഇടുക്കി: (www.kvartha.com 25.05.2021) ഇടുക്കിയില്‍ മത്സ്യ മോഷണം, സുഭിക്ഷകേരളം പദ്ധതി പ്രകാരം നടത്തിയ മത്സ്യകൃഷിയില്‍ നിന്ന് 800 കിലോഗ്രാം മത്സ്യം കാണാതായി. അരലക്ഷത്തോളം രൂപ വിലവരുന്ന മത്സ്യങ്ങളാണ് മോഷണം പോയത്. ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കി.

ഇടുക്കിയില്‍ മത്സ്യ മോഷണം: സുഭിക്ഷകേരളം പദ്ധതി പ്രകാരം നടത്തിയ മത്സ്യകൃഷിയില്‍ നിന്ന് കാണാതായത് 800 കിലോഗ്രാം മത്സ്യം

പച്ചടി കുരിശുപാറ അമ്പാട്ട് ജോസിന്റെ പുരയിടത്തിലെ കുളത്തില്‍ നിന്നാണ് വിളവെടുപ്പിന് പാകമായ മത്സ്യം മോഷ്ടാക്കള്‍ വല വീശി പിടിച്ചത്. അടുത്ത ആഴ്ചയില്‍ വില്‍ക്കാനിരുന്ന സിലോപ്യ, ഗ്രാസ് കാര്‍പ്, അനാമസ് ഇനങ്ങളില്‍പെട്ട 1500 ഓളം മീനുകളാണ് നഷ്ടമായത്. മുക്കാല്‍ കിലോ മുതല്‍ ഒന്നര കിലോവരെ തൂക്കം വരുന്നതായിരുന്നു ഇവ.

കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് വിവിധ ഇനങ്ങളില്‍പെട്ട മത്സ്യ കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിച്ചത്. എട്ട് മാസമായി ദിവസേന 300 രൂപയുടെ തീറ്റയാണ് നല്‍കി വന്നിരുന്നത്. വീട്ടില്‍ നിന്ന് 200 മീറ്ററോളം താഴെയാണ് കുളം. തിങ്കളാഴ്ച രാവിലെ തീറ്റയുമായി എത്തിയപ്പോഴാണ് മീന്‍ നഷ്ടപ്പെട്ട വിവരം ഉടമസ്ഥന് മനസ്സിലാകുന്നത്. വളര്‍ത്ത് മത്സ്യങ്ങള്‍ വില്‍ക്കുന്നവരെയും സ്ഥാപനങ്ങളേയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

Keywords:  Fish theft in Idukki: 800 kg of fish missing from fish farm under Subhiksha Kerala project, Idukki, News, Fish, Complaint, Police, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia