അമ്പലപ്പുഴ: (www.kvartha.com) മീന്‍പിടുത്തത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. പുന്നപ്ര തെക്ക് 16- ാം വാര്‍ഡില്‍ കായല്‍വാരം വീട്ടില്‍ ശിശുപാലന്‍(62) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെ പുറക്കാട് തീരത്തുനിന്നും പരാശക്തി വള്ളത്തില്‍ മീന്‍പിടുത്തത്തിന് പോയതായിരുന്നു.
പുലര്‍ചെ തിരികെ തീരത്തേക്ക് വരുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവര്‍ ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും തീരത്തെത്തിയപ്പോഴേക്കും മരണം സംഭവിച്ചു. ഭാര്യ ഗീത.
Keywords: Fisherman died during cardiac arrest, Ambalapuzha, News, Dead, Fishermen, Hospital, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.