Remanded | 6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മീന്‍പിടുത്ത തൊഴിലാളി റിമാന്‍ഡില്‍
Jan 25, 2024, 10:29 IST
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ നഗരത്തില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ ആറുവയസുളള മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ മീന്‍പിടുത്ത തൊഴിലാളിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പൊന്നാനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനും ആയിക്കരയിലെ മീന്‍പിടുത്ത തൊഴിലാളിയുമായ വി പി ഫൈസലിനെ(61)യാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂര്‍ ടൗണില്‍ ആക്രി സാധനങ്ങള്‍ പെറുക്കി ജീവിക്കുന്ന ആസാം സ്വദേശിയുടെ മകളെയാണ് ഫൈസല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തു പോയിരുന്നു. ഈ സമയം ഫൈസല്‍ ആറുവയസുകാരിയെ സ്വന്തം ക്വാര്‍ടേഴ്സിലേക്ക് വിളിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി. കുട്ടി കരഞ്ഞു ബഹളംവെച്ചതോടെ ഓടിയെത്തിയ അയല്‍വാസികളാണ് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ തടഞ്ഞുവെച്ച് കണ്ണൂര്‍ ടൗണ്‍ പൊലീസിനെ വിളിച്ചു വരുത്തി കൈമാറിയത്.

Keywords: Fisherman remanded on complaint of molesting 6-year-old girl, Kannur, News, Fisherman, Remanded, Complaint, Molestation, Minor Girl, Court, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.