Saji Cherian | ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും മീന്‍പിടിത്ത തൊഴിലാളികളെ രക്ഷിക്കുമെന്ന് മന്ത്രി സജി ചെറിയാന്
May 23, 2023, 10:08 IST
കല്യാശേരി: (www.kvartha.com) ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും മത്സ്യത്തൊഴിലാളികളെ രക്ഷിക്കുകയാണ് സര്‍കാര്‍ ലക്ഷ്യമെന്ന് ഫിഷറീസ്, സാംസ്കാരിക യുവജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്. കല്യാശ്ശേരി നിയോജക മണ്ഡലം തീരസദസ് പുതിയങ്ങാടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ലേലക്കാരുടെ ചൂഷണം നേരിടുന്ന തൊഴിലാളികള്‍ക്ക് അവരുടെ മീനുകള്‍ക്ക് ന്യായവില നല്‍കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
സി ആര് ഇസെഡ് പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുമെന്നും പട്ടയ പ്രശനങ്ങള്‍ ഗൗരവത്തോടെ കാണും. അപകടരഹിതമായ മത്സ്യ ബന്ധനം ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികള്‍ക്കുണ്ടാകുന്ന 99 ശതമാനത്തോളം അപകടങ്ങളും കടലില്‍ പോകുമ്പോഴും വരുമ്പോഴുമാണ്. അതിനായി ലൈഫ് ജാകറ്റുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. തൊഴിലാളികള്‍ നിര്‍ബന്ധമായും ഇന്‍ഷുറന്‍സ് എടുക്കണമെന്നും മന്ത്രി പറഞ്ഞു. തീരമേഖലയിലെ മയക്കുമരുന്ന് ഉപയോഗം കര്‍ശനമായി നിയന്ത്രിക്കണം. ഈ മേഖലയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കടക്കോടി ഭാരവാഹികളുടെ നേതൃത്വത്തില്‍ മന്ത്രി സജി ചെറിയാന്, എം വിജിന് എം എല്‍ എ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. മീന്‍പിടിത്ത തൊഴിലാളികളുടെ മക്കളില്‍ വിവിധ മേഖലകളില്‍ മികവ് കാട്ടിയവര്‍ക്കുള്ള ഉപഹാരം, വിവാഹ ധനസഹായം, മരണപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം, മത്സ്യഫെഡ്, സാഫ് എന്നിവ നല്കുന്ന വിവിധ സഹായങ്ങള്‍ തുടങ്ങിയവ മന്ത്രി വിതരണം ചെയ്തു.
സംസ്ഥാന സര്‍കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തീരദേശ ജനതയുമായി സംവദിക്കാനും അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കി സത്വര നടപടികള്‍ സ്വീകരിക്കുന്നതിനും സര്‍കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അവരിലേക്കെത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് തീര സദസ്സ് സംഘടിപ്പിച്ചത്. തീരസദസിലും ജനപ്രതിനിധികളുമായുള്ള ചര്‍ചയിലും എം വിജിന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഫിഷറീസ് ഡയറക്ടര്‍ ഡോ.അദീല അബ്ദുല്ല റിപോര്‍ട് അവതരിപ്പിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ശാജിര്‍, മത്സ്യഫെഡ് ചെയര്മാന് ടി മനോഹരന്, മത്സ്യ ബോര്‍ഡ് ചെയര്മാന് കൂട്ടായി ബശീര്‍, പഞ്ചായത് പ്രസിഡന്റുമാരായ സഹീദ് കായിക്കാരന്‍ (മാടായി), എം ശ്രീധരന് (ചെറുതാഴം), ടി ടി ബാലകൃഷ്ണന് (കല്യാശ്ശേരി), പി ഗോവിന്ദന് (ഏഴോം), ടി നിഷ (ചെറുകുന്ന്), കെ രതി (കണ്ണപുരം), എ പ്രാര്‍ഥന (കുഞ്ഞിമംഗലം), ടി സുലജ (കടന്നപ്പള്ളി-പാണപ്പുഴ, ജില്ലാപഞ്ചായത് അംഗങ്ങളായ എസ് കെ ആബിദ ടീച്ചര്‍, സി പി ഷിജു, കല്യാശ്ശേരി ബ്ലോക് പഞ്ചായത്തംഗം സി എച്ച് മുസ്തഫ, മാടായി പഞ്ചായത്തംഗം മുഹമ്മദ് റഫീഖ്, ജോയിന്റ് ഡയറക്ടര്‍ സജി എം രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
തീരസദസ്സിന്റെ ഭാഗമായി ഭാരത് ഭവന്റെ തിരയുടെ സംഗീതം തീരത്തിന്റെയും സായാഹ്ന സംഗീത വിരുന്ന് അരങ്ങേറി. കല്യാശ്ശേരി മണ്ഡലം തീരസദസ്സുമായി ബന്ധപ്പെട്ട് ലഭിച്ച 139 പരാതികളില്‍ 114 എണ്ണത്തിന് തീര്‍പ്പായി. 25 അപേക്ഷകളില്‍ നടപടി സ്വീകരിച്ചു വരുന്നു. ഫിഷറീസ് വകുപ്പ് / അനുബന്ധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച 97 അപേക്ഷകളില്‍ 76 എണ്ണമാണ് തീര്‍പ്പായത്.
മറ്റു വകുപ്പുകള്‍/സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച 42 അപേക്ഷകളില്‍ 38 എണ്ണം തീര്‍പ്പായി. ഭവന പദ്ധതി ആനുകൂല്യത്തിനായുള്ള 17 അപേക്ഷകള്‍, ഭവന അറ്റകുറ്റപ്പണിക്കായി ധനസഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട എട്ട് അപേക്ഷകള്‍, കടാശ്വാസം ലഭിക്കുന്നതിനുള്ള 13 അപേക്ഷകള്‍, പുതിയങ്ങാടി ഫിഷ് ലാന്റിംഗ് സെന്റര്‍ വിപുലീകരണവുമായി ബന്ധപ്പെട്ട് മൂന്ന് അപേക്ഷകള്‍, കുപ്പം പുഴയിലെ അനധികൃത കുറ്റിവല നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നാല് പരാതികള്‍, ലാന്റിങ് സെന്റര്‍ സൗകര്യ വികസനവുമായി ബന്ധപ്പെട്ട് ആറ് പരാതികള്‍ എന്നിവയാണ് ലഭിച്ചത്.
Keywords: Kannur, News, Kerala, Minister, Saji Cheriyan, Fishermen, Exploitation, Fishermen will be saved from exploitation by middlemen: Minister Saji Cherian.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.