കോട്ടയം: ലോഡ്ജ് മാനേജർ കുത്തേറ്റുമരിച്ച സംഭവത്തിൽ അഞ്ച്പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ടത്തിൽ ഗസ്റ്റ് ഹൗസിലെ മാനേജർ ഗോപിനാഥൻ നായരാണ് (62) ഇന്നലെ കുത്തേറ്റുമരിച്ചത്. ലോഡ്ജിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് തടസം നിന്നതിനെത്തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.
ലോഡ്ജില്‍ ഒന്നര മാസമായി താമസിച്ചിരുന്ന, പ്രതികളെന്നു സംശയിക്കുന്ന സംഘം മുറിയില്‍ അനാശാസ്യത്തിന് ആളെ കൊണ്ടുവരുന്നത് ഗോപിനാഥന്‍ നായര്‍ ചോദ്യംചെയ്തിരുന്നു. തിങ്കളാഴ്ച രാത്രി സംഘം ഗോപിനാഥന്‍ നായരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. ലോഡ്ജ് അധികൃതര്‍ ഇതു സംബന്ധിച്ച് വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തത്.
Keywords: Kerala, Arrest, Murder, Stabbed to death, Lodge, Police, Kottayam, Found dead, Illegal activities, Gopinathan Nair,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.