പെരിങ്ങാടിയില്‍ പറമ്പില്‍നിന്ന് 5 നാടന്‍ ബോംബുകള്‍ കണ്ടെടുത്തു

 


ന്യൂമാഹി: (www.kvartha.com 10.12.2021) പെരിങ്ങാടിയില്‍ പറമ്പില്‍നിന്ന് അഞ്ചുനാടന്‍ ബോംബുകള്‍ കണ്ടെടുത്തു. വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍നിന്നാണ് നാടന്‍ ബോംബുകള്‍ കണ്ടെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ആദ്യഘട്ടത്തില്‍ ഒന്നും കണ്ടെത്താനാകാതെ തിരികെ വരാനൊരുങ്ങുമ്പോഴാണ് പറമ്പിലെ മതിലിനോട് ചേര്‍ന്ന ഭാഗത്ത് കുഴിയെടുത്ത് അടച്ചത് അസി. എസ്‌ഐ അനില്‍കുമാറിന്റെ ശ്രദ്ധയില്‍പെട്ടത്. 

തുടര്‍ന്ന് ഇവിടെ മണ്ണെടുത്തപ്പോള്‍ ഉള്ളിലേക്ക് പോയ നിലയില്‍ പൈപ് കണ്ടെത്തി. സമീപത്ത് നിന്ന് യന്ത്രം എത്തിച്ച് മണ്ണെടുത്തപ്പോള്‍ രണ്ടരയടി നീളമുള്ള പൈപിനടിയില്‍ 200 എംഎം നീളമുള്ള മറ്റൊരു പൈപ് കണ്ടെത്തുകയും ചെയ്തു. ഇതിനകത്താണ് ബോംബുകള്‍ സൂക്ഷിച്ചിരുന്നത്. 

പെരിങ്ങാടിയില്‍ പറമ്പില്‍നിന്ന് 5 നാടന്‍ ബോംബുകള്‍ കണ്ടെടുത്തു

വീടുകള്‍ക്ക് മുന്നില്‍ ദിനപത്രങ്ങള്‍ മഴ നനയാതിരിക്കാന്‍ ഉപയോഗിക്കുന്ന അതേ രീതിയിലാണ് ബോംബുകള്‍ സൂക്ഷിച്ചിരുന്നത്. ന്യൂമാഹി പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. 

Keywords:  News, Kerala, Bomb, Found, House, Police, Five bombs found in Peringadi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia