അട്ടപ്പാടിയിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച് ബന്ധുക്കള്‍; രമയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത് 5 തിരകള്‍; തലയില്‍ ഉള്‍പ്പെടെ വെടിയേറ്റതിന്റെ നിരവധി മുറിവുകള്‍

 


പാലക്കാട്: (www.kvartha.com 30.10.2019) അട്ടപ്പാടി മേലേ മഞ്ചക്കണ്ടി വനത്തില്‍ കഴിഞ്ഞദിവസം പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച് ബന്ധുക്കള്‍. കൊല്ലപ്പെട്ട കാര്‍ത്തിക്കിന്റെയും കബനീദളം നേതാവ് മണിവാസകത്തിന്റെയും ബന്ധുക്കളാണു മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചത്.

പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പ് മൃതദേഹം തിരിച്ചറിയാന്‍ അവസരം നല്‍കുമെന്നു പോലീസ് പറഞ്ഞിരുന്നെങ്കിലും ബന്ധുക്കളെ കാണിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണു ഇവര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചത്. മൃതദേഹങ്ങള്‍ റീപോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

അട്ടപ്പാടിയിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച് ബന്ധുക്കള്‍; രമയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത് 5 തിരകള്‍; തലയില്‍ ഉള്‍പ്പെടെ വെടിയേറ്റതിന്റെ നിരവധി മുറിവുകള്‍

അതേസമയം ഇന്‍ക്വസ്റ്റിനു മുന്‍പു നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് കാര്‍ത്തിയുടെ അമ്മയും സഹോദരിയും പറഞ്ഞു. റീപോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് ഇവര്‍ കലക്ടര്‍ക്കു പരാതിയും നല്‍കി. കൊല്ലപ്പെട്ട മാവോയിസ്റ്റ് രമയുടെ ശരീരത്തില്‍നിന്ന് അഞ്ചു തിരകള്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. തലയില്‍ ഉള്‍പ്പെടെ ഇവരുടെ ശരീരത്തില്‍ വെടിയേറ്റതിന്റെ നിരവധി മുറിവുകളുണ്ട്. രമയുടേയും കാര്‍ത്തിയുടേയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Five bullets found from Maoist Rama's dead body, palakkad, News, Trending, Maoists, Dead Body, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia