വെങ്ങാട് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണത്തിനിടെ അപകടം; മണ്ണിടിഞ്ഞ് 5 തൊഴിലാളികള്‍ക്ക് പരിക്ക്
Feb 9, 2022, 15:29 IST
കൊളത്തൂര്‍: (www.kvartha.com 09.02.2022) വെങ്ങാട് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണത്തിനിടെ അപകടം. മണ്ണിടിഞ്ഞ് അഞ്ച് അതിഥി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കാര്‍ത്തിക്, ഇന്ദ്രജിത്ത്, സരോജ്, ഉമേഷ്, ഉപേന്ദര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെങ്ങാട് മൂതിക്കയത്താണ് സംഭവം.
കുന്തിപ്പുഴക്ക് കുറുകെ നിര്‍മിക്കുന്ന റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണ സ്ഥലത്ത് ബുധനാഴ്ച രാവിലെ പണി നടക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞത്. പരിക്കേറ്റ തൊളിവാളികളെ വളാഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
പ്രദേശത്ത് മാസങ്ങളായി നിര്‍മാണ ജോലികള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് അപകടമുണ്ടായത്. നാട്ടുകാരും തൊഴിലാളികളും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. അഗ്‌നി രക്ഷാ സേനയും പൊലീസും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.