തൃശൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 5 വയസുകാരിക്ക് ദാരുണാന്ത്യം
Feb 8, 2022, 08:30 IST
തൃശൂര്‍: (www.kvartha.com 08.02.2022) അതിരപ്പിള്ളി കണ്ണന്‍ക്കുഴിയില്‍ ഒറ്റയാന്റെ ആക്രമണത്തില്‍ അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം. മാള പുത്തന്‍ചിറ സ്വദേശി ആഗ്നിമിയ ആണ് മരിച്ചത്. കുട്ടിയുടെ അച്ഛന് പുത്തന്‍ചിറ കച്ചട്ടില്‍ നിഖിലിനും (36) കുട്ടിയുടെ അമ്മയുടെ അച്ഛന് ജയനും (50) പരിക്കേറ്റു. ഇവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുത്തശിയുടെ മരണാനന്തര ചടങ്ങിന് വേണ്ടിയാണ് ഇവര്‍ അതിരപ്പള്ളിയില്‍ എത്തിയത്. തിങ്കളാഴ്ച വൈകിട്ട് 6.30 മണിയോടെ കണ്ണംകുഴിയിലാണ് സംഭവം. ഇവരുടെ വീടിന് സമീപത്ത് നിന്നും അല്പം മാറിയാണ് ഒറ്റയാനെ കണ്ടത്. ബൈകില്‍ വരികയായിരുന്ന നിഖിലും ഭാര്യ പിതാവ് ജയനും ആഗ്നിമിയയും ആനയെ കണ്ടതോടെ ബൈക് നിര്‍ത്തി.

ആന ഇവര്‍ക്ക് നേരെ തിരിഞ്ഞതോടെ മൂന്നുപേരും ചിതറിയോടി. ഓടുന്നതിനിടയില്‍ കുട്ടിയെ ആന ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. തലയ്ക്ക് ചവിട്ടേറ്റ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അച്ഛന് നിഖിലിനും മുത്തശ്ശന് ജയനും പരിക്കേറ്റു. മൂന്ന് പേരെയും നാട്ടുകാര്‍ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആഗ്നിമിയ മരിച്ചിരുന്നു.
Keywords: Thrissur, News, Kerala, Elephant, Attack, Death, Killed, Injured, Five year old child dead in elephant attack at Athirappalli.
Keywords: Thrissur, News, Kerala, Elephant, Attack, Death, Killed, Injured, Five year old child dead in elephant attack at Athirappalli.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.