'ഫ് ളാറ്റ് വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പി ടി ഉഷ പറ്റിച്ചു'; സ്വകാര്യ ഫ് ളാറ്റ് നിര്‍മാതാവിന്റെ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചു എന്നും പരാതി; ഒളിംപ്യനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ അന്താരാഷ്ട താരം ജെമ്മ ജോസഫ്

 


കോഴിക്കോട്: (www.kvartha.com 24.12.2021) ഒളിംപ്യന്‍ പി ടി ഉഷക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ അന്താരാഷ്ട താരം ജെമ്മ ജോസഫ്. ഫ് ളാറ്റ് വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്നും സ്വകാര്യ ഫ് ളാറ്റ് നിര്‍മാതാവിന്റെ ഇടനിലക്കാരിയായി ഉഷ പ്രവര്‍ത്തിച്ചു എന്നുമുള്ള ആരോപണങ്ങളാണ് ജെമ്മ നടത്തുന്നത്. ഉഷ ചില ആനുകൂല്യങ്ങള്‍ കൈപറ്റിയെന്നും ഇവര്‍ ആരോപിക്കുന്നു. കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനില്‍ ഉഷയുടെ ജൂനിയറുമായിരുന്നു ജെമ്മ.

'ഫ് ളാറ്റ് വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പി ടി ഉഷ പറ്റിച്ചു'; സ്വകാര്യ ഫ് ളാറ്റ് നിര്‍മാതാവിന്റെ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചു എന്നും പരാതി; ഒളിംപ്യനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ അന്താരാഷ്ട താരം ജെമ്മ ജോസഫ്

ഫ് ളാറ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഉഷ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് ഉഷക്കൊപ്പമാണെന്നും ജെമ്മ ജോസഫ് പറയുന്നു. പൊലീസ് കേസ് അട്ടിമറിക്കപ്പെടുമോ എന്ന സംശയവും ഇവര്‍ പ്രകടിപ്പിച്ചു. ഉഷ പറഞ്ഞ പ്രകാരം ഫ് ളാറ്റ് എംഡിക്ക് 44 ലക്ഷം രൂപ നല്‍കിയെന്നും ജെമ്മ ജോസഫ് പറയുന്നു.

നേരത്തേ ഫ് ളാറ്റ് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന ജെമ്മയുടെ പരാതിയില്‍ പിടി ഉഷയടക്കം ഏഴു പേര്‍ക്കെതിരെ വഞ്ചനാ കുറ്റത്തിന് വെള്ളയില്‍ പൊലീസ് കേസെടുത്തിരുന്നു. പറഞ്ഞ സമയത്ത് ഫ് ളാറ്റ് രജിസ്റ്റര്‍ ചെയ്ത് നല്‍കിയില്ലെന്നും പണം തിരിച്ചുനല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.

മെഡികല്‍ കോളജിലെ മുന്‍ ഡോക്ടര്‍ അടക്കമുള്ളവരും ഈ കേസില്‍ പ്രതികളാണ്. അടുത്ത സുഹൃത്തായ പിടി ഉഷ, നിരന്തരം പ്രേരിപ്പിച്ചതിനാല്‍ ഫ് ളാറ്റിനായി തുക നല്‍കി താന്‍ വഞ്ചിതയായെന്നാണ് ജെമ്മയുടെ പരാതിയില്‍ പറയുന്നത്.

Keywords:  Flat fraud: Former international star levels serious allegation against PT Usha, Kozhikode, News, Complaint, Allegation, Police, Cheating, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia