Floating Bridge | തിരമാലകള്‍ക്ക് മുകളിലൂടെ നടക്കാം; സഞ്ചാരികളെ മാടിവിളിച്ച് മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്

 


തലശേരി: (www.kvartha.com) കേരളത്തിലെ ഏറ്റവും വലിയ ഡ്രൈവിങ് ബീചുകളിലൊന്നായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീചില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി കൂടുതല്‍ നവീകരണ പ്രവൃത്തികളുമായി അധികൃതര്‍ രംഗത്തെത്തി. ബീച് ഡ്രൈവിങിനായി ഇവിടെ ദിവസവും നിരവധിയാളുകളാണ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുമെത്തുന്നത്. എന്നാലിപ്പോള്‍ മറ്റൊരു നൂതനസംരഭമാണ് ടൂറിസം വകുപ്പ് ഇപ്പോള്‍ നടപ്പിലാക്കുന്നത്.
             
Floating Bridge | തിരമാലകള്‍ക്ക് മുകളിലൂടെ നടക്കാം; സഞ്ചാരികളെ മാടിവിളിച്ച് മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്

തിരമാലകളുടെ മുകളിലൂടെ നടക്കാനായി നടപ്പാതയാണ് ഇവിടെ ഒരുങ്ങുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ഒരു മുതല്‍ക്കൂട്ടായി മാറാവുന്ന ഈ നടപ്പാത ബീചിന്റെ തെക്കുഭാഗത്ത് ധര്‍മ്മടം തുരുത്തിന്റെയും പാറക്കെട്ടിന്റെയും സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് നവീന അനുഭവമായിരിക്കും. നൂറ് മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന ഈ നടപ്പാത അടുത്ത ആഴ്ചയോടെ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്നാണ് ഡിടിപിസി അധികൃതര്‍ അറിയിക്കുന്നത്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Travel, Travel & Tourism, Tourism, Sea, Thalassery, Floating Bridge at Muzhappilangad Drive-in Beach.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia