തൊടുപുഴ: (www.kvartha.com 28/07/2015) നേര്‍ച്ചയോടനുബന്ധിച്ച് നല്‍കിയ ഭക്ഷണത്തില്‍ നിന്നും വിഷബാധയേറ്റ 100ലേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാരിക്കോട് നടക്കുന്ന ആണ്ടു നേര്‍ച്ചക്കിടെയാണ് സംഭവം.
മൂവായിരത്തോളം പേര്‍ക്ക് തേങ്ങാച്ചോറും പോത്തിറച്ചിയും തിങ്കളാഴ്ച ഉച്ചക്ക് വിതരണം ചെയ്തിരുന്നു. ഇത് പാഴ്‌സലായി വീട്ടില്‍ കൊണ്ടു പോയി കഴിച്ചവര്‍ക്ക് രാത്രിയോടെ വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാകുകയായിരുന്നു. അതേ സമയം നേര്‍ച്ച സ്ഥലത്ത് ഭക്ഷണം കഴിച്ചവര്‍ക്ക് കുഴപ്പമൊന്നുമില്ല. ഭക്ഷ്യവിഷബാധയേറ്റവരില്‍ കൂടുതല്‍ കുട്ടികളും സ്ത്രീകളുമാണ്.
ഇവരെ താലൂക്ക് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.ആര്‍ രേഖ ആശുപത്രിയിലെത്തി. ആരുടെയും സ്ഥിതി ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആരോഗ്യ വകുപ്പിലെ വിദഗ്ധര്‍ ഭക്ഷ്യ സാമ്പിള്‍ ശേഖരിച്ചു.

Keywords : Idukki, Kerala, Hospital, Food, Andu Nercha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.