ഏപ്രില്‍ മുപ്പതിന് ആനമുടിയിലേയ്ക്ക് പോകാന്‍ ഇയാള്‍ വനംവകുപ്പിന്റെ അനുമതി തേടിയിരുന്നെങ്കിലും അപേക്ഷ നിരസിക്കുകയായിരുന്നു. എന്നാല്‍ വനപാലകരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ നിരോധിത മേഖലയിലെത്തി ടെന്റു കെട്ടി താമസം ആരംഭിക്കുകയായിരുന്നു.
വരയാടുകളുടെ കണക്കെടുപ്പിന് ആനമുടിയിലെത്തിയവരാണ് ബുധനാഴ്ച വിദേശിയെ കണ്ടത്. ഇവര്‍ ഉടന്‍ തന്നെ ഇക്കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും വനപാലകരെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. മാര്‍ച്ച് 12നാണ് ലുഡോവിക് ഇന്ത്യയിലെത്തിയത്.
Keywords: Munnar, Kerala, Foreign, Arrest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.