Rescued porcupine | പൊട്ടക്കിണറ്റില്‍ വീണ മുള്ളന്‍ പന്നിയെ രക്ഷിക്കാനാകാതെ വന്നപ്പോള്‍ ചത്തെന്ന് വനംവകുപ് റാപിഡ് റെസ്‌പോണ്‍സ് ടീം; പിന്നീട് സംഭവിച്ചത് ഇങ്ങനെ!
Jul 9, 2022, 12:24 IST
തിരുവനന്തപുരം: (www.kvartha.com) പൊട്ടക്കിണറ്റില്‍ വീണ മുള്ളന്‍ പന്നിയെ രക്ഷിക്കാനാകാതെ വന്നപ്പോള്‍ ചത്തെന്നും മണ്ണിട്ട് മൂടാനും വനംവകുപ് റാപിഡ് റെസ്‌പോണ്‍സ് ടീം നിര്‍ദേശിച്ച് മടങ്ങിയെങ്കിലും പിന്നീട് ഈ മൃഗത്തെ രക്ഷിച്ചു. കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാംപസിലാണ് സംഭവം. ബുധനാഴ്ച ഒഎന്‍വി സ്മാരക മന്ദിരത്തിന് ചുറ്റുമുള്ള സ്ഥലം വൃത്തിയാക്കവെ, മണ്ണുമാന്തിയന്ത്രത്തിന്റെ ഡ്രൈവറാണ് ആള്‍മറയില്ലാത്ത പൊട്ടക്കിണറ്റില്‍ മുള്ളന്‍ പന്നി വീണ് കിടക്കുന്നത് കണ്ടത്. തൊഴിലാളികള്‍ അധികൃതരെ വിവരം അറിയിച്ചതോടെ ജോയന്റ് രജിസ്ട്രാര്‍ രാജ്നാരായണ്‍ വനംവകുപ്പിനെ വിവരമറിയിച്ചു.
വനംവകുപ് റാപിഡ് റെസ്‌പോണ്‍സ് ടീം സ്ഥലത്തെത്തിയെങ്കിലും രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. മുള്ളന്‍പന്നി ചത്തുകാണുമെന്നും കിണര്‍ മണ്ണിട്ടുമൂടാനും നിര്‍ദേശിച്ച ശേഷം അവര്‍ തിരിച്ചുപോയെന്ന് ക്യാംപസ് അധികൃതര്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെ വനംവകുപ് റാപിഡ് റെസ്‌പോണ്‍സ് ടീം വീണ്ടുമെത്തി മണ്ണുമാന്തിയുടെ സഹായത്തോടെ കിണറ്റിലിറങ്ങിയെങ്കിലും മുള്ളന്‍ പന്നിയെ കരയ്‌ക്കെത്തിക്കാനായില്ല. പിന്നീട് ടീമിലെ ഒരാളെ പ്ലാസ്റ്റിക് വടത്തില്‍ കെട്ടി താഴേക്കിറക്കി, മുള്ളന്‍പന്നിയെ കമ്പി വലയിലാക്കി കരയ്ക്കുകയറ്റി. പിന്നീട് കോട്ടൂരിലെ വന്യജീ ആശുപത്രിലാക്കി. ചികിത്സിച്ച് ഭേദമായ ശേഷം വനത്തിലേക്കു വിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഫോറസ്റ്റ് റേൻജ് ഓഫീസര്‍ ഷാജി ജോസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജി എസ് രോഷ്‌നി, രാഹുല്‍, ശരത്, നിശാദ് എന്നിവരാണ് രക്ഷാ ദൗത്യത്തിനുണ്ടായിരുന്നത്.
അതേസമയം രക്ഷാപ്രവര്‍ത്തനം മനഃപൂര്‍വം താമസിപ്പിച്ചിട്ടില്ലെന്ന് ആര്‍ആര്‍ടി പ്രതിനിധി പറഞ്ഞു. 'ബുധനാഴ്ച രാത്രി എട്ടരയോടെയാണ് ഞങ്ങള്‍ക്ക് അറിയിപ്പു കിട്ടിയത്. ഒരു മണിക്കൂര്‍കൊണ്ട് സ്ഥലത്തെത്തി. രാത്രി പൊട്ടക്കിണറ്റിലിറങ്ങുന്നത് സുരക്ഷിതമായിരുന്നില്ല, അതിനുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നില്ല. ജില്ലയിലുടനീളം രക്ഷാപ്രവര്‍ത്തനം നടത്തുന്ന ടീമിന് ആകെ ഒരു വാഹനമാണ് ഉള്ളത്. അതിന് അറ്റകുറ്റപ്പണി വേണ്ടിവന്നതിനാലാണ് വ്യാഴാഴ്ച വരാനാകാത്തത്', അദ്ദേഹം വ്യക്തമാക്കി.
Keywords: Thiruvananthapuram, Kerala, News, Top-Headlines, University, Forest, Death, Animals, Help, Forest department Rapid Response Team said that porcupine fell into pothole and died when they could not save it.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.