കാട്ടുകൊമ്പന്റെ ആക്രമണത്തില്‍ നിന്ന് തല നാരിഴയ്ക്ക് രക്ഷപെട്ടത് രണ്ട് പേര്‍

 


ഇടുക്കി: (www.kvartha.com 24.08.2015) ഒരാഴ്ച മുമ്പ് മറയൂര്‍ പെട്രോള്‍ പമ്പിന് സമീപം വ്യാപാരിയെ കൊലപെടുത്തിയ കാട്ടു കൊമ്പന്‍ കഴിഞ്ഞ ദിവസം ബാബുനഗര്‍ ജനവാസ കേന്ദ്രത്തിലും ടൗണ്‍പരിസരത്തും കൊലവെറിയോടെ ചുറ്റിത്തിരിഞ്ഞപ്പോള്‍ പലരൂം രക്ഷപ്പെട്ടത് തലനാരിഴ്‌യക്ക്. വനം വകൂപ്പിന്റെയും വന്യജീവി വകൂപ്പിന്റെയും ഇരൂപത് വാച്ചര്‍ന്മാര്‍ വനാതിര്‍ത്തിയില്‍ കേന്ദ്രീകരിച്ച് ജനവാസ കേന്ദ്രത്തിലേക്ക് കടക്കൂന്നത് തടയുകയായിരൂന്നൂ.

കാട്ടാനകൂട്ടങ്ങളെ വൈകൂന്നേരത്തോടെ തന്നെ കാട്ടിലേക്ക് തുരത്തി. എന്നാല്‍ വീണ്ടും ആന തിരിച്ചെത്തി. മീനാക്ഷിയുടെ കൂടിലിന്റെ മുന്‍ വശത്ത് എത്തിയകാട്ടാന വീടിന്റെ മേല്‍ കൂരയില്‍ തട്ടി ശബ്ദം ഉണ്ടാക്കി അയല്‍ വീട്ടുകാര്‍ ആനയുണ്ടെന്ന്ഉച്ചത്തില്‍ വിളിച്ചു പറഞ്ഞതിനാല്‍ ഈവാതില്‍ തുറക്കാതെ പിന്‍ വശത്ത് കതക് തുറന്ന് സമീപ വാസിയായ ബൊമ്മയന്റെ വീട്ടില്‍ അവര്‍ അഭയം തേടി. മീനാക്ഷി വീടിന്റെ പുറത്ത് നിന്ന കൊമ്പനെ തുരത്താന്‍ ശ്രമിക്കൂമ്പോള്‍ തിരിഞ്ഞ് മീനാക്ഷിയുടെ വീടിന്റെ കതകിലേക്ക് കൊമ്പു കൊണ്ട് ആഞ്ഞു കൂത്തിയിറക്കിയ ശേഷമാണ് മടങ്ങിയത്.

കാട്ടുകൊമ്പന്റെ ആക്രമണത്തില്‍ നിന്ന് തല നാരിഴയ്ക്ക് രക്ഷപെട്ടത് രണ്ട് പേര്‍
File Photo
കാര്‍പെന്റര്‍ ജസ്റ്റിന്‍ അടിമാലിയില്‍ നിന്നൂം രാത്രി 12 മണിയോടു കൂടിയാണ് മറയൂരിലെത്തിയത്. ബൈക്കൂമായി മറയൂര്‍ ടൗണില്‍ നിന്നൂം വീട്ടിലേക്ക് പോകൂമ്പോള്‍ സെന്റ് മേരീസ് ചര്‍ച്ചിന് എതിര്‍ വശത്തുള്ള ഇടവഴിയിലാണ് കൊമ്പന്റെ മുന്നില്‍ പെട്ടത്. പതിനഞ്ച് അടിയോളം മാത്രം മുന്നില്‍ നിന്ന കൊമ്പന്‍ ജസ്റ്റിനെ ആക്രമിക്കാനായി മുന്നോട്ട് ആഞ്ഞു. ബൈക്ക് ഉപേക്ഷിച്ച് സമീപത്ത് കണ്ട വീടിന്റെ ഗെയിറ്റ് ചാടി അകത്ത് കടന്ന ജസ്റ്റിന്‍ മുക്കാല്‍ മണിക്കൂറോളം അവിടെ നിന്നൂ. സമീപത്തെ ഹോട്ടലിന്റെഅടക്കാത്ത ഗെയിറ്റിലൂടെ അകത്ത് കടന്ന് തെങ്ങും മാവും നശിപ്പിച്ചാണ് ആന മടങ്ങിയത്.

Keywords:  Idukki, Kerala, Bike, Elephant, Forest elephants in Babu nagar.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia